mehandi new

വിദേശ പഠനസംഘം പാലയൂർ സെന്റ് തോമസ് മേജർ ആർക്കിസ്കോപ്പൽ തീർത്ഥകേന്ദ്രം സന്ദർശിച്ചു

fairy tale

planet fashion

പാലയൂർ : ജർമ്മനി, ഫ്രാൻസ്, മലേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്ന പഠനസംഘം പാലയൂർ സെന്റ് തോമസ് മേജർ ആർക്കിസ്കോപ്പൽ തീർത്ഥകേന്ദ്രം സന്ദർശിച്ചു.
വി തോമശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ജൂബിലിയോട് അനുബന്ധിച്ച് തൃശ്ശൂർ അതിരൂപത മേരിമാതാ മേജർ സെമിനാരിയിൽ നടത്തുന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു ഇവർ.

സിസ്റ്റർ നതാലി ബെക്വാർട്ട്, ഫാ. പീറ്റർ ഷാലെൻബർഗ്, മിസ്റ്റർ ലാർസ് ഷാഫേഴ്സ്, മിസ്റ്റർ മാക്സിമിലിയൻ വെൽറ്റികെ, ഫാ.ക്ലാരൻസ് ദേവദാസ് എന്നിവരുടെ പഠനസംഘമാണ് ദേവാലയത്തിൽ സന്ദർശനം നടത്തിയത്.
തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ.ഡേവിസ് കണ്ണമ്പുഴ, അസി.വികാരി ഫാ മിഥുൻ വടക്കേത്തല, കൈക്കാരൻമാർ എന്നിവർ ചേർന്ന് പഠനസംഘത്തെ സ്വീകരിച്ചു.
പഠനസംഘം പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും പഠനവിധേയമാക്കുകയും ചെയ്തു.

Jan oushadi muthuvatur

Comments are closed.