കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാലു ദിവസം നീണ്ടു നിന്ന കലാമേളക്ക് മെഗാ ഒപ്പനയോടെ സമാപനം
വടക്കേകാട് : കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാലു ദിവസം നീണ്ടു നിന്ന കലാമേളക്ക് തിരശീല വീണു. രണ്ടു ദിവസത്തെ ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് ശേഷമാണ് സ്‌റ്റേജ് പ്രോഗ്രാമുകൾ അരങ്ങേറിയത്. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വിട്ടി പറമ്പിൽ ഉദ്ഘാടനം ചെയ്തു. തലതിരിഞ്ഞ പാട്ടുകാരി’ രേഷ്മ രമേശ് മുഖ്യഥിതിയായി. പി ടി എ പ്രസിഡന്റ് അബ്ദുറഹീം അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ അജിത ടീച്ചർ സ്വാഗതവും ഹെഡ്‌മിസ്ട്രസ് സുമംഗലി ടീച്ചർ സന്ദേശവും നൽകി. നൗഫൽ കൊച്ചന്നൂർ (മുൻ പി ടി എ പ്രസിഡന്റ് ), അഷ്കർ (ഒ എസ് എ പ്രസിഡന്റ്), ഷക്കീർ ( എക്സിക്യൂട്ടീവ് അംഗം ), ഉണ്ണികൃഷ്ണൻ (സ്റ്റാഫ് സെക്രട്ടറി ), കൺവീനർ ഹസീന ടീച്ചർ, സുലേഖ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പിടിഎ, എം പി ടി എ, പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
പതിനൊന്നു ഭാഷകളിൽ ഇരുപത്തിരണ്ടു ചുവടുകളയുമായി വെൽക്കം ഡാൻസോടെ ആരംഭിച്ച വാശിയെറിയ കലാ മത്സരങ്ങൾക്ക് പന്ത്രണ്ടു മണവാട്ടികളും നൂറു മങ്കമാരും അണിനിരണ മെഗാ ഒപ്പനയോടെ സമാപനമായി. വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് എൻ എം കെ നബീൽ സമ്മാന വിതരണം നടത്തി.
Comments are closed.