മൂന്നാംകല്ല് ബ്ളാങ്ങാട് പിഡബ്ല്യുഡി റോഡ് നിർമ്മാണം ഇഴയുന്നതിൽ ഗ്രാമസഭ പ്രതിഷേധിച്ചു
വട്ടേക്കാട് : ആറു വർഷത്തോളമായി തകർന്നു കിടന്നിരുന്ന റോഡ് നിർമ്മാണ
ടെൻഡർ നടപടികൾ പൂർത്തിയായിട്ടും റീസ്റ്റോറേഷൻ വർക്കുകൾ ഭാഗികമായി ചെയ്തു റോഡ് നിർമ്മാണം നിർത്തിവെച്ചതിൽ വട്ടേക്കാട് ഗ്രാമസഭ യോഗം പ്രതിഷേധിച്ചു.
ജലജീവൻ കുടിവെള്ള പദ്ധതി പ്രകാരം റോഡ് പൊളിച്ചതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന ആക്ഷേപമുണ്ടായിരുന്നു.
ജലജീവൻ പണി പൂർത്തിയായി പിഡബ്ല്യുഡി അധികൃതർക്ക് റോഡ് കൈമാറിയിട്ടും റീ ടാറിങ് ജോലികൾ തുടങ്ങാൻ വൈകിയതാണ് ഇതിനു കാരണം. മഴക്ക് മുൻപ് ആദ്യഘട്ടം പൂർത്തി യാകേണ്ടതായിരുന്നു.
ചേറ്റുവ ചാവക്കാട് ഹൈവേകളിൽ അടുത്തിടയായി സ്ഥിരമായ ബ്ലോക്ക് ഉണ്ടാകുന്ന സമയത്ത് ഈ റോഡ് വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.
ഗ്രാമസഭ യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഷിത കുണ്ടിയത്, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലിഹ ഷൗക്കത്ത്, ബ്ലോക്ക് മെമ്പർ സിവി സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി പി മൻസൂർ അലി, എ വി അബ്ദുൽഗഫൂർ, സമീറ ഷെരീഫ്, റാഹില വഹാബ് എന്നിവർ പങ്കെടുത്തു.
Comments are closed.