ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തി സാന്ദ്രമായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തി സാന്ദ്ര മായി. ഇന്നു വ്യാഴാഴ്ച രാവിലെ 11 മുതൽ 1.40 മണിവരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ കിഴക്കേ ഗോപുരവാതിൽക്കൽ നാക്കിലയിൽ സമർപ്പിച്ചു. കീഴ്ശാന്തി നമ്പൂതിരിമാർ കതിരുകൾ തലയിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രം കൊടിമരത്തിന് സമീപം എത്തിച്ചു. ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി കവപ്ര മാറത്ത് അച്യുതൻ നമ്പൂതിരി

കതിർ പൂജ നിർവ്വഹിച്ചു. ലക്ഷ്മി പൂജക്ക് ശേഷം കതിർക്കറ്റകൾ ഗുരുവായൂരപ്പന് സമർപ്പിച്ചു.
കതിർകറ്റകൾ പിന്നീട് ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു. ദേവസ്വം ചെയർമാൻ വി.കെ.വിജയൻ, ഭരണസമിതി അംഗം സി മനോജ്, പ്രമോദ് കളരിക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. സെപ്റ്റംബർ 2ന് രാവിലെ 9.16 മുതൽ 9.56വരെയുള്ള മുഹൂർത്തത്തിലാണ് ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ആഘോഷം. പുന്നെല്ലിൻ്റെ അരികൊണ്ടുള്ള പുത്തരി പായസവും അപ്പവും ഗുരുവായൂരപ്പന് നേദിക്കും.

Comments are closed.