ഗ്യാൻവാപി മസ്ജിദ് വിവാദം – ഇന്ത്യൻ ജനതയെ വിഭജിക്കാനുള്ള സംഘപരിവാറിന്റെ മറ്റൊരു അജണ്ട
ചാവക്കാട് : ബാബറി മസ്ജിദിൻ്റെ തകർച്ച ഇന്ത്യൻ മതേതരത്വത്തിനേറ്റ വലിയ ആഘാതവും, പരിക്കും ഇന്നും സമൂഹത്തിൽ വലിയൊരു മുറിവായി നിലകൊള്ളുമ്പോൾ ജനങ്ങളെ വീണ്ടും മറ്റൊരു വിഭജനത്തിലേക്കും, വിഭാഗിയതയിലേക്കും തള്ളിവിടാനുള്ള സംഘ് പരിവാറിൻ്റെ മറ്റൊരു രാഷ്ട്രിയ അജണ്ടയാണ് ഗ്യാൻവാപി മസ്ജിദ് വിവാദത്തിൻ്റെ പിന്നിലെ ലക്ഷ്യമെന്ന് എം എസ് എസ്. ഇന്ത്യയിലെ ജനാധിപത്യ, മതേതര സമൂഹം ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും എസ് എസ് എസ് ചാവക്കാട് മേഖല യോഗം ആഹ്വാനം ചെയ്തു.
രാജ്യത്തിൻ്റെ നിലനിൽപ്പിന് തന്നെ വെല്ലുവിളിയുയർത്തുന്ന സംഘ്പരിവാറിനെതിരെ ഭരണകൂടം ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ടി.എസ്.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്.എ. ബഷീർ, ഹാരീസ് കെ മുഹമ്മദ്, എം.പി.ബഷീർ, എ .വി.അഷ്റഫ്, നൗഷാദ് അഹമ്മു എന്നിവർ പ്രസംഗിച്ചു.
Comments are closed.