Header

എം എൽ എ യുടെ കോലം മമ്മിയൂർ കോട്ടപ്പടി റോഡിലെ ചെളിയിൽ കെട്ടിത്താഴ്ത്തി

ഗുരുവായൂർ : സഞ്ചാരയോഗ്യമല്ലാതായ
ഗുരുവായൂർ മമ്മിയൂർ-കോട്ടപ്പടി റോഡിൽ വാഹനങ്ങൾ താഴുന്നത് പതിവ് കാഴ്ചയായിട്ടും അനങ്ങാപാറനയം തുടരുന്ന അധികാരികൾക്കെതിരെ യൂത്തകോൺഗ്രസ്സ് പ്രതിഷേധം.
ഗുരുവായൂർ എം എൽ എ, നഗരസഭാ ചെയർമാൻ തുടങ്ങിയവരെ പ്രതീകാത്മകമായി റോഡിലെ ചെളിയിൽ കെട്ടിത്താഴ്ത്തിയായിരുന്നു പ്രതിഷേധം.

പരിസരവാസികൾക്ക് പോലും പുറത്തിറങ്ങാൻ സാധിക്കാത്ത ദുരവസ്ഥയിലാണ് റോഡ്. കുടിവെള്ളപദ്ധതിക്കായി പൈപ്പിടാൻ വെട്ടിപ്പൊളിച്ച് മാസങ്ങളായിട്ടും റോഡ് സഞ്ചാര യോഗ്യമല്ല. യാത്രക്കാരുടെ ദുരിതവസ്ഥ അനന്തമായി നീളുന്നു. ഉദ്യോഗസ്ഥരുടെ മീറ്റിംഗ് വിളിച്ച് ദിവസങ്ങൾക്കകം റോഡ് പണി പൂർത്തീകരിക്കും എന്ന് എം എൽ എ പ്രഖ്യാപിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു.

മഴയെ പഴിച്ച് തടിതപ്പുന്ന ഗുരുവായൂർ എം.എൽ.എ, നഗരസഭാ ചെയർമാൻ അടക്കമുള്ള ഭരണാധികാരികൾക്കെതിരെയാണ് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. മമ്മിയൂരിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ചൂൽപ്പുറത്ത് റോഡിലെ ചെളിക്കുണ്ടിൽ അധികാരികളുടെ കോലം പ്രതീകാത്മകമായി കെട്ടി താഴ്ത്തി സമാപിച്ചു.

തുടർന്ന് മമ്മിയൂർ സെന്ററിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ രേണുക ടീച്ചർ,
ജില്ലാ സെക്രട്ടറിമാരായ സി എസ്‌ സൂരജ്, വി കെ സുജിത്ത്, കെ ബി വിജു, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ മുജീബ് അകലാട്, വി.എസ് നവനീത്‌, മണ്ഡലം പ്രസിഡന്റുമാരായ രഞ്ജിത്ത് പാലിയത്ത്, എൻ.എച്ച് ഷാനിർ, ഫത്താഹ് മന്നലാംകുന്ന്, ഹസീബ് വൈലത്തൂർ, മൊയ്‌ദീൻ ഷാ പള്ളത്ത് എന്നിവർ സംസാരിച്ചു.

നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ മിഥുൻ ഗുരുവായൂർ, സിബിൽ ദാസ്, കെ ബി സുബീഷ്, റംഷാദ് മല്ലാട്, വിനീത് വിജയൻ, പ്രജോഷ് പ്രതാപൻ, ഫദിൻരാജ് ഹുസൈൻ, ഗോകുൽ കൃഷ്ണ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

thahani steels

Comments are closed.