ബ്രേക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ്സ് ഗുരുവായൂർ അമ്പലനടയിലേക്ക് കയറി ബാരിക്കേഡ് ഇടിച്ചു തകർത്തു

ഗുരുവായൂർ: ബ്രൈക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ്, ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ ഇരുമ്പ് പൈപ്പിൽ സ്ഥിരമായി സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ചു തകർത്തു. ഗേറ്റിനടുത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലേക്ക് ബസ്സ് ഇടിച്ചു കയറി. ആളപായമില്ല. എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന ബസ്സ് മുതുവട്ടൂർ വഴി പടിഞ്ഞാറെ നടയിൽ എത്തി തിരിഞ്ഞ് ബസ്സ് സ്റ്റാണ്ടിലേക്ക് പോകുന്നതിനു പകരം നേരെ അമ്പലത്തിലേക്കുള്ള തിരക്കേറിയ വഴിയിലേക്ക് കയറുകയായിരുന്നു. ഗുരുവായൂർ ക്ഷേത്രം പടിഞ്ഞാറേ നടപന്തലിലേക്കുള്ള വഴിയിൽ മാധവം റസ്റ്റോറൻ്റിന് മുന്നിലുള്ള ഗേറ്റ് ആണ് ബസ്സ് ഇടിച്ചു തകർത്തത്. പടിഞ്ഞാറേ നട ജങ്ക്ഷനിൽ നിന്നും ഇടത് വശത്തേക്ക് തിരിഞ്ഞു പോകേണ്ട ബസ്സ് ബ്രേക്ക് നഷ്ടപെട്ടതോടെ നേരെ എടുക്കുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞു നാലരമണിയോടെയായിരുന്നു അപകടം.


Comments are closed.