mehandi new

ആ അമ്മ മരിച്ചു – മകന്റെ ക്രൂരതകൾക്കിരയാവാൻ വള്ളിയമ്മു ഇനിയില്ല

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Valliyammu mullasheryപാവറട്ടി  :  മകന്‍ തീ കൊളുത്തിയ ആ അമ്മ മരിച്ചു.    മുല്ലശ്ശേരി മാനിനക്കുന്ന് താണവീഥി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം ഗുരുജി നഗറിൽ വാഴപ്പുള്ളി അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുആണ് (85) മരണത്തിന് കീഴടങ്ങിയത്.
ബുധനാഴ്ചയാണ് മകന്‍ ഉണ്ണിക്കൃഷ്ണന്‍ (ഉണ്ണിമോൻ -–60 ) പെയിന്റിൽ ഒഴിക്കുന്ന ടിന്നർ മിശ്രിതം ഒഴിച്ചു  അമ്മയെ തീ കൊളുത്തിയത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ വള്ളിയമ്മുവിനെ നാട്ടുകാർ ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന്  മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.

വള്ളിയമ്മുവിനെ ഉണ്ണിക്കൃഷ്ണൻ മുൻപും പല തവണ ഉപദ്രവിച്ചിരുന്നതായി പറയുന്നു. അമ്മയുടെ വായിൽ ടോർച്ച് കുത്തിക്കയറ്റിയ കേസിൽ ജയിലിൽ കിടക്കുകയായിരുന്ന മകനെ അമ്മ 2 മാസം മുൻപാണ് ജാമ്യത്തിലിറക്കിയത്. ഉണ്ണിക്കൃഷ്ണന്റെ മകന്റെ ഭാര്യയുടെ കയ്യിൽ നിന്നു തന്റെ സമ്മതമില്ലാതെ ചായ വാങ്ങി കുടിച്ചതിന് ഉണ്ണിക്കൃഷ്ണൻ വള്ളിയമ്മുവിനെ മടൽ കൊണ്ട് അടിക്കാനോങ്ങിയപ്പോൾ റോഡിലേക്കിറങ്ങിയ അമ്മയെ പിന്തുടർന്ന മകൻ വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.

വള്ളിയമ്മുവിന് വടി കുത്തിപ്പിടിച്ചേ നടക്കാനാകൂ. ഇതിനാൽ രക്ഷപ്പെടാനായില്ല. കുറച്ചകലെയായി റോഡിൽ സമീപവാസികൾ ഉണ്ടായിരുന്നെങ്കിലും അവർ എത്തുംമുൻപ് തീ ആളിപ്പടർന്നിരുന്നു. അമ്മയെ മർദിച്ചതിനു ഉണ്ണിക്കൃഷ്ണന്റെ പേരിൽ ഒട്ടേറെ പരാതികളുണ്ട്. ടോർച്ചുമായി ഉപദ്രവിച്ച കേസിൽ കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി വള്ളിയമ്മു തന്നെയാണ് കോടതിയിലെത്തി ജാമ്യത്തിലിറക്കിയത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.