mehandi new

ചാവക്കാട് ചേറ്റുവ റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഹൈവേ ഉപരോധിച്ചു

fairy tale

ചാവക്കാട് : ജനം ദുരിതത്തിൽ ചാവക്കാട് ചേറ്റുവ റോഡ്, കാന നിർമാണങ്ങൾ അശാസ്ത്രീയമാണെന്ന് ആരോപിച്ച് മുസ്ലീം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ചേറ്റുവ റോഡ് ഉപരോധിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള റോഡ് നിർമ്മാണവും അശാസ്ത്രീയമായ രീതിയിലുള്ള കാന നിർമ്മാണവുമാണ് നടക്കുന്നത്.  ശക്തമായ മഴയെ തുടർന്ന് മേഖലയിലെ വീടുകളുടെ മുന്നിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ് കാണുന്നത്.  ചേറ്റുവ റോട്ടിലെ ടൈൽ വിരിക്കുന്ന സമയത്ത് റോഡിനോട് ചേർന്ന് നിൽക്കുന്ന കാന പൂർണമായും അടഞ്ഞതാണ് ഈ ദുരവസ്ഥക്ക് കാരണമായത്. സൂചനയായി നടത്തിയ ഹൈവേ ഉപരോധം കണക്കിലെടുത്ത് അധികാരികളുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടായില്ലെങ്കിൽ നാഷണൽ ഹൈവേ അധികാരികളുടെ ഓഫിസ് ഉപരോധിക്കുന്ന ശക്തമായ സമരങ്ങളുമായി മുസ്ലിം ലീഗ് മുന്നോട്ട് വരുമെന്ന് നേതാക്കൾ അറിയിച്ചു.

planet fashion

ഉപരോധ സമരം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. വി എം മുഹമ്മദ്‌ ഗസാലി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അധ്യക്ഷ വഹിച്ചു. മുസ്‌ലിം ലീഗ് നിയജോക മണ്ഡലം ജനറൽ സെക്രട്ടറി പി വി ഉമ്മർകുഞ്ഞി, ട്രഷറർ ലത്തീഫ് പാലയൂർ, ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ വി സത്താർ, എം.എസ്. എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷജീർ പുന്ന, റിയാസ് കെ എം, എം എസ് എഫ് മണ്ഡലം ട്രഷറർ സബാഹ് താഴത്ത്, ഭാരവാഹികളായ പി വി അഷ്‌റഫ്‌, കുഞ്ഞീൻ ഹാജി, എൻ കെ റഹീം, അബ്ദുൽ സത്താർ, എം എസ് മുസ്തഫ, ടി.എം ഷാജി, മജീദ് ചാവക്കാട്, അബ്ദുൽ കാദർ, സാലിഹ് മണത്തല, കെ.പി.മുഹമ്മദ് അഷ്‌റഫ്‌, വി അലി, ഇഖ്‌ബാൽ കാളിയത്ത്, പി ഐ അഷ്‌റഫ്‌, ഹാഷിം മാലിക്ക്, ഷാഹുൽ ബ്ലാങ്ങാട്,  ടി വി അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു. മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി പിഎം അനസ് സ്വാഗതവും, ട്രഷറർ ഹനീഫ് ചാവക്കാട് നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.