mehandi new

വടക്കേകാട് മുഖംമൂടി” മാറ്റി പാട്ടബാക്കി ജംഗ്ഷൻ വരുന്നു

fairy tale

വടക്കേക്കാട്: നൂറ്റാണ്ട് കാലമായി അറിയപ്പെടുന്ന ‘മുഖമൂടിമുക്ക്’ എന്ന സ്ഥലപ്പേര്  പാട്ടബാക്കി ജംഗ്ഷൻ എന്ന് പുനർനാമകരണം ചെയ്യാൻ നീക്കം തുടങ്ങി. സി.പി.ഐ ജന്മശതാബ്ദിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന പാട്ടബാക്കി നാടകം 88 ആം വാർഷിക സമ്മേളനത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി വത്സരാജ് ആണ് പേര് മാറ്റം ആവശ്യപ്പെട്ട് പ്രമേയം അതരിപ്പിച്ചത് . സദസ്സിലെ കരഘോഷത്തിനിടെ  വേദിയിലിരുന്ന വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ ഭരണസമിതി ചേർന്ന് പ്രസ്തുത പേരിന് ഔദ്യോഗിക അംഗീകാരം നൽകുമെന്ന് അറിയിച്ചു. 

planet fashion

കുന്ദംകുളം – ആൽത്തറ റോഡും ഗുരുവായൂർ – പൊന്നാനി സംസ്ഥാന പാതയും ചേരുന്ന ജംഗ്ഷന്  അപമാനം പേറുന്ന പഴയ പേരിന് പകരം  കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം പാട്ടബാക്കി പിറന്ന പ്രദേശത്തിന്  പ്രസ്തുത പേര്  സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസം അഞ്ഞൂർ റോഡിലെ ‘ബി ‘സിനിമാസ്  ഉദ്ഘാടന സമ്മേളനത്തിൽ നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ ആവശ്യപ്പെട്ടിരുന്നു.    വടക്കേക്കാട് പഞ്ചായത്ത് 8,9,10 വാഡുകളും ഗുരുവായൂർ നഗരസഭയും മുഖംമൂടി ജംഗ്ഷനിൽ അതിർത്തി പങ്കിടുന്നു.

Comments are closed.