നാഷണൽ ഹുദ സ്കൂളിൽ രുചിയുടെയും കരകൗശലത്തിന്റെയും സമ്പന്ന വിരുന്ന്

ഒരുമനയൂർ:- ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ഫുഡ് ക്രാഫ്റ്റ് എക്സ്പോ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ടി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രിൻസിപ്പൽ പി. എ. ബഷീർ, സെക്രട്ടറി എ. ടി. മുസ്തഫ , അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, ട്രഷറർ ഉമർ കോയ, ജോയിൻ സെക്രട്ടറി ഫൈസൽ ഉസ്മാൻ, പി ടി സി ചെയർപേഴ്സൺ ഷാജി സൈദ് മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ, പ്രോഗ്രാം കോഡിനേറ്റർമാരായ എം. കെ സുമയ്യ, പി. എ മൻസൂർ, സി. എം പ്രിയ എന്നിവർ സന്നിഹിതരായിരുന്നു. അമ്പതോളം സ്റ്റാളുകളിലായി വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളും, കരകൗശല വസ്തുക്കളും പ്രദർശിപ്പിച്ചു.

Comments are closed.