ചാവക്കാട് പുതിയ കോടതി സമുച്ചയം നാളെ നാടിന് സമർപ്പിക്കും; ഉദ്ഘാടനം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിർവഹിക്കും

ചാവക്കാട്: നാടിന്റെ നീതിന്യായ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ചാവക്കാട് പുതിയ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ (ചൊവ്വാഴ്ച) നടക്കും. വൈകീട്ട് 6.30-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് ഓൺലൈൻ വഴി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

ചാവക്കാട് കോടതി സമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ, പോക്സോ ജഡ്ജ് സുരേഷ്കുമാർ, സബ് ജഡ്ജ് എസ്. ലക്ഷ്മി, മജിസ്ട്രേറ്റ് ശാരിക സത്യൻ, ചാവക്കാട് മുൻസിഫ് ജെ. അരവിന്ദ് എന്നിവർ പങ്കെടുക്കും.
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, മറ്റ് ജനപ്രതിനിധികൾ, ബാർ അസോസിയേഷൻ ഭാരവാഹികൾ, അഭിഭാഷകർ, കോടതി ജീവനക്കാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സന്നിഹിതരാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വർണ്ണാഭമായ ഘോഷയാത്രയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.



Comments are closed.