mehandi new

ചാവക്കാട് കൂടെ റസ്റ്റോറന്റിനെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജം

fairy tale

ചാവക്കാട് : കൂടെ റസ്റ്റോറന്റ് നെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് റസ്റ്റോറന്റ് ഉടമ. ഓപ്പറേഷന്‍ ലൈഫ് എന്നപേരിൽ ആരോഗ്യ വിഭാഗം ജില്ലയിൽ രണ്ടു ദിവസമായി നടത്തിയ റെയിഡിനെ തുടർന്ന് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നോട്ടീസ് നല്‍കിയ പതിനൊന്നു സ്ഥാപനങ്ങളിൽ ചാവക്കാട് കൂടെ റസ്റ്റോറന്റ് ന്റെ പേരും ഉൾപ്പെടുത്തി പ്രചരിക്കുന്ന വാർത്തക്കെതിരെയാണ് സ്ഥാപന ഉടമ രംഗത്ത് വന്നത്. ബുധനാഴ്ച്ചയാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തിപ്പോയത്. എന്നാൽ യാതൊരുവിധ നോട്ടീസും നൽകിയിരുന്നില്ല. ഇന്നലെ വൈകുന്നേരമാണ് കൂടെ റസ്റ്റോറന്റ് അടച്ചുപൂട്ടിയെന്ന വാർത്ത ചില ഓൺലൈൻ ചാനലുകൾ വഴി അറിയുന്നത്. എന്നാൽ റസ്റ്റോറന്റ് ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. 

planet fashion

മറ്റൊരു പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പുതുക്കി പണിയുന്നതിനു വേണ്ടി മാസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. രണ്ടാഴ്ചകൾക്ക് മുൻപാണ് കൂടെ എന്ന പേരിൽ റസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചത്. ആദ്യത്തെ പേരിലുള്ള ലൈസൻസ് റദ്ദാക്കി പുതിയ പേരിൽ ലൈസൻസ് എടുക്കുന്നതിൽ ചില സാങ്കേതിക പിഴവുകൾ സംഭവിച്ചിട്ടുള്ളതായി  റെയിഡിനെത്തിയ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടർന്ന് ₹5000 പിഴ അടക്കുകയും പുതിയ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. രേഖകൾ ശരിയാക്കുന്നതിനു ഒരാഴ്ചത്തെ സമയം അധികൃതർ അനുവദിക്കുകയും ചെയ്തു. രുചികരമായ ബിരിയാണി, അൽഫാം,  ചൈനീസ്, നാടൻ വിഭവങ്ങൾ നൽകുന്ന റസ്റ്റോറന്റാണ് കൂടെ. താനുൾപ്പെടെ നിരവധി തൊഴിലാളികളുടെ ജീവിതോപാധിയാണ് ഇത്. യാതൊരു തടസ്സവും ഇല്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിനെതിരെ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. ജനം ഇത് തിരിച്ചറിയണമെന്ന് സ്ഥാപന ഉടമ പറഞ്ഞു.

Ma care dec ad

Comments are closed.