ഗുരുവായൂര്‍: വിവാഹ സദ്യയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം 59 ആയി. വരന്റെ നാടായ ഇരിങ്ങപ്പുറത്ത് 51 പേര്‍ക്കും വധുവിന്റെ നാടായ മുല്ലശേരിയില്‍ എട്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുല്ലശേരിയില്‍ തന്നെ രോഗബാധ സംശയിക്കുന്ന രണ്ടു പേര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം 17ന് ടൗണ്‍ ഹാളില്‍ നടന്ന വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപിത്തം ബാധിച്ചത്. ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറം ഭാഗത്തുള്ള വരന്റെ വീടിന്റെ പരിസരത്തുള്ളവരാണ് രോഗം ബാധിച്ചവരിലേറെയും. ലക്ഷണങ്ങളുമായെത്തുന്നവര്‍ക്ക് രോഗ നിര്‍ണയത്തിനായി കാരയൂരിലുളള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇരിങ്ങപ്പുറത്തുള്ള ആരോഗ്യ ഉപകേന്ദ്രത്തിലും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് ഇതുവരെയും രോഗം കണ്ടിട്ടുള്ളതെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.ജോസ് ജേക്കബ് പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗവും പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. പലസ്ഥാപനങ്ങളില്‍ രാത്രിയിലും പകലും ഒരുപോലെ പരിശോധന തുടരുകയാണ്. നഗരത്തിലെ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. ആഡംബരഹോട്ടലുകളായ പടിഞ്ഞാറെ നടയിലെ ഹോട്ടല്‍ നാഷ്ണല്‍ പാരഡൈസ്, പ്രൈവറ്റ് ബസ്റ്റാന്‍ഡിന് മുന്നിലുള്ള ബാസുരി ഇന്‍ എന്നിവിങ്ങളില്‍ നിന്നാണ് ഉപയോഗ്യ ശൂന്യമായ ഭക്ഷണം പിടികൂടിയകത്. ഈ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കാറ്ററിങ് യൂനിറ്റ് അടച്ചുപൂട്ടിയിരുന്നു. ഭക്ഷ്യ സുരക്ഷ വിഭാഗം രണ്ട് ഐസ് നിര്‍മാണ കേന്ദ്രങ്ങളും അടപ്പിച്ചു. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.