mehandi new

ചാവക്കാട് നഗരസഭയിൽ ജനപ്രതിനിധികളുടെ എണ്ണം 32 ൽ നിന്നും 33 ആയി വർധിപ്പിച്ചു

fairy tale

ചാവക്കാട് : 17 സ്ത്രീ സംവരണവും ഒരു പട്ടികജാതി സംവരണവുമായി ചാവക്കാട് നഗരസഭയിൽ 32 ൽ നിന്നും 33 ആയി  ജനപ്രതിനിധികളുടെ എണ്ണം വർധിക്കും.   

planet fashion

അടുത്ത വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചാവക്കാട് നഗരസഭയിൽ ഒരു ജനപ്രതിനിധിയെ അധികമായി ലഭിക്കും.  കൂടുതൽ പ്രാദേശിക ഭരണ പങ്കാളിത്തത്തിന് കളമൊരുക്കി  ആകെയുണ്ടായിരുന്ന 32 വാർഡുകൾ 33 ആയി വർധിപ്പിച്ചു. വനിതാ സംവരണ വാർഡുകൾ 16 ൽ നിന്ന് 17 ആയി. പട്ടികജാതി സംവരണം ഒന്ന്. 

നഗരസഭകളിലെ ജനസംഖ്യാ വർധിച്ചതോടെ ജനസംഖ്യയും നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ സ്ഥാനവും തമ്മിലുള്ള അനുപാതവും വർദ്ധിച്ച സാഹചര്യത്തിലാണ് അനുപാതം കുറക്കുന്നതിനായി വാർഡുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള കേരള ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.  ഏതെല്ലാം മേഖലകളിലാണ് പുതിയ വാർഡുകൾ രൂപീകരിക്കുക എന്നത് വാർഡ് വിഭജനം നടക്കുന്നതോടെ തീരുമാനമാകും. 

ഗുരുവായൂർ നഗരസഭയിൽ  ജനപ്രതിനിധികളുടെ എണ്ണം 43 ൽ നിന്ന് 46 ആയി – ഒരു സ്ത്രീ സംവരണം ഉൾപ്പെടെ മൂന്നു വാർഡുകൾ അധികം

Comments are closed.