mehandi new

പഞ്ചവടി ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും

fairy tale

ചാവക്കാട് : പഞ്ചവടി ശങ്കര നാരായണ ക്ഷേത്രത്തിൽ  ആറാട്ട്  മഹോത്സവത്തിനു നാളെ കൊടിയേറും. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റ കാർമികത്വത്തിൽ മെയ് 2  വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കൊടിയേറും.  രാത്രി എട്ടു മണിക്ക്  വയലിനിൽ വിസ്മയം തീർക്കുന്ന ഗംഗ ശശിധരൻ അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷനോടെ ഏഴു ദിവസത്തെ കലാപരിപാടികൾക്ക് തുടക്കമാകും. കൊടിയേറ്റം മുതൽ എല്ലാ ദിവസവും ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും.

planet fashion

മെയ് 8 ന് വ്യാഴാഴ്ച വൈകീട്ട് 6.30 ന് ഉപ്പുങ്ങൽ രുതിരമാല ഭഗവതി ക്ഷേത്രത്തിൽ നിന്നും വാദ്യ മേളങ്ങളോടെ പള്ളിവേട്ട എഴുന്നെള്ളിപ്പും 9 മണിക്ക് പള്ളവേട്ടയും ഉണ്ടാകും. 

ആറാട്ട് ദിവസമായ മെയ്‌ 9 വെള്ളി രാവിലെ 5 മണിക്ക് പള്ളി ഉണർത്തൽ കഴിഞ്ഞ് കണികാണിക്കലും, ആറാട്ടുബലിയും കഴിഞ്ഞ് ഭഗവാൻ 8.00 മണിക്ക് വാദ്യഘോഷങ്ങളോടെ പഞ്ചവടി വാകടപ്പുറത്തേക്ക് എഴുന്നെള്ളും. തുടർന്ന് പഞ്ചവടി വാകടപ്പുറത്ത് പശ്ചിമ സാഗരത്തിൽ ആറാട്ടു കഴിഞ്ഞ് വാദ്യഘോഷങ്ങളോടെ തിരിച്ചെഴുന്നെള്ളുകയും ആറാട്ടുത്സവത്തിന്റെ കൊടിയിറക്കുകയും ചെയ്യും. പിന്നീട് കലശാഭി ഷേകവും, ശ്രീഭൂതബലിയും കഴിഞ്ഞാൽ 11.30 ന് ഭക്തർക്കുള്ള ഭഗവാൻ്റെ പ്രസാദ ഊട്ടോടെ ഈ വർഷത്തെ ഉത്സവത്തിനു വിരാമമാകും.

Macare 25 mar

Comments are closed.