പെസഹ ആചരിച്ചു

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിൽ പെസഹ ആചരിച്ചു. തിരുക്കർമങ്ങൾക്ക് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹ ഊട്ട്, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടന്നു.

ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമങ്ങൾ രാവിലെ 6.30ന്. വൈകീട്ട് നാലിന് പരിഹാര പ്രദക്ഷിണം, പീഡാനുഭവ സന്ദേശം. ദുഃഖ ശനിയാഴ്ച രാവിലെ 6.15നും ഒമ്പതിനും ദിവ്യബലി. ഈസ്റ്റർ തിരിക്കർമങ്ങൾ ശനിയാഴ്ച രാത്രി 11.30ന് ആരംഭിക്കും. ഞായറാഴ്ച രാവിലെ 6.15നും ഒമ്പതിനും ദിവ്യബലി.

Comments are closed.