mehandi new

കേരള ജനത ഇന്ത്യക്ക് വഴികാണിക്കണം – പ്രിയങ്ക ഗാന്ധി

fairy tale

ചാവക്കാട് : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒത്തൊരുമയുടെയും ഐക്യത്തിന്റെയും പാരമ്പര്യമാണ് കേരളത്തിന്റേത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരുള്ളത് കേരളത്തിലാണ്. നിങ്ങൾ ഇന്ത്യക്ക് വഴികാട്ടണം. ഗുരുവായൂർ, മണലൂർ നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് സമ്മേളനം ചാവക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

planet fashion

സി എ എ, എൻ ആർ സി നിയമങ്ങൾ രാജ്യത്ത് എങ്ങിനെയാണോ നടപ്പാക്കാൻ ശ്രമിക്കുന്നത് അത്പോലെ തന്നെയാണ് കർഷകനിയമങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. . കർഷക നിയമങ്ങൾ കർഷകരെയും കൃഷിയെയും നശിപ്പിക്കുന്നതാണ്. ഇവരെ കേൾക്കാൻ സർക്കാർ തയ്യാറാകുന്നില്ല.
ഈ സർക്കാർ പ്രവർത്തിക്കുന്നത് ഇന്ത്യൻ ജനതക്ക് വേണ്ടിയല്ല.
ജനായത്തത്തിന്റെ അടിത്തറയിലാണ് ഇന്ത്യ കെട്ടിപ്പടുക്കപ്പെട്ടത്. സർക്കാർ ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരാകുന്നതിനു ജനങ്ങൾ ശബ്ദിക്കണം.

മത്സ്യത്തൊഴിലാകളുടെ ഉപജീവനമാർഗം വിൽപ്പന നടത്തിയ സർക്കാരാണ്‌ കേരളത്തിലേത്.

സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ട്. രാവിലെ എണീറ്റത് മുതൽ രാത്രി കിടക്കുന്നത് വരെ പണിയെടുക്കുന്ന വീട്ടമ്മമാരാണ് ലോകത്ത് ഏറ്റവും കൂടുതൽ സമയം ജോലിചെയ്യുന്നവർ . അവർക്ക് വേണ്ടി വിവിധ പദ്ധതികൾ യു ഡി എഫ് വാഗ്ദാനം ചെയ്യുന്നതായി പ്രിയങ്ക പറഞ്ഞു. സ്ത്രീകൾക്ക് നുണ പറയുന്നവരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും അതുകൊണ്ട് തന്നെ ആരാണ് സത്യം പറയുന്നത് എന്ന് നിങ്ങൾക്ക് അറിയാം. വിവേകത്തോടെ വോട്ട് ചെയ്യണമെന്ന് സദസ്സിൽ നിറഞ്ഞു നിന്ന ആയിരക്കണക്കിന് സ്ത്രീകളോട് പ്രിയങ്ക ആവശ്യപ്പെട്ടു.

യുവത്വത്തിന്റ പ്രസരിപ്പും പ്രായത്തിന്റെ പക്വതയുമുള്ള സ്ഥാനാർഥികളാണ് യു ഡി എഫ് ന്റേത്. യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രിയങ്കാ ഗാന്ധി വോട്ടഭ്യർത്ഥിച്ചു.

അബൂബക്കർ (പോകുട്ടി )ഹാജി അധ്യക്ഷത വഹിച്ചു. ആർ വി അബ്ദുറഹീം സ്വാഗത പ്രസംഗം നടത്തി. കെ നവാസ് നന്ദി പറഞ്ഞു. ടി എൻ പ്രതാപൻ എം പി, അഡ്വ കെ എൻ എ ഖാദർ, വിജയ് ഹരി, എം പി വിൻസെന്റ്, യതീന്ദ്ര ദാസ് സി എച്ച് റഷീദ്, സി എ റഷീദ്, ഗോപപ്രതാപൻ, പി എ മാധവൻ, പി ഉമ്മർ, ആർ പി ബഷീർ ജലീൽ വലിയകത്ത്, വീരമണി, നൗഷാദ് തെരുവത്ത് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.

Ma care dec ad

Comments are closed.