കേന്ദ്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഭരണഘടനാ ആമുഖത്തില്‍ ‘സെക്കുലര്‍,’ ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകള്‍ ഇല്ല – ഫാസിസത്തിന്റെ ക്രൂരതയെന്ന് ഐ.എൻ.എൽ
ചാവക്കാട് : റിപ്പബ്ലിക് ദിനത്തിൽ കേന്ദ്രസർക്കാർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വവും സോഷ്യലിസവും വെട്ടി മാറ്റിയ നടപടി ഫാസിസത്തിന്റെ ക്രൂരതയാണെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും എറണാകുളം ജില്ലാ പ്രസിഡണ്ടുമായ ടിഎം ഇസ്മായിൽ പറഞ്ഞു.ഇന്ത്യൻ നാഷണൽ ലീഗ് തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് മുഹമ്മദ്‌കുട്ടി ചാലക്കുടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. ഒ കെ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വർക്കിങ് പ്രസിഡണ്ട് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ നടപടികൾ വിശദീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജംഷീർ അലി ചിന്നക്കൽ, ട്രഷറർ ഷറഫുദ്ധീൻ എടക്കഴിയൂർ, ഓർഗനൈസിങ് സെക്രട്ടറി നൗഷാദ് കടപ്പുറം, സികെ ഖാദർ, മജീദ് വെങ്കിടങ്, നസ്റുദീൻ മജീദ്, സെയ്ദ് വാടാനപ്പിള്ളി എന്നിവർ സംസാരിച്ചു.
രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൈ ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോമിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച ഭരണഘടനാ ആമുഖത്തില്‍ ‘സെക്കുലര്‍,’ ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകള്‍ ഇല്ല. ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഭരണഘടനയുടെ യഥാര്‍ത്ഥ ആമുഖം വീണ്ടും സന്ദര്‍ശിക്കാം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
Comments are closed.