mehandi new

ചാവക്കാട് നഗരസഭയിൽ കുട്ടികളുടെ പാർലമെന്റ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : തൃശ്ശൂർ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സമേതം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ  കുട്ടികളുടെ പാർലമെന്റ് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ജനുവരി 26 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി നഗരസഭ ചെയർപേഴ്സൻ  ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ  പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു.  കുമാരി വരദലക്ഷ്മി സ്വാഗതം പറഞ്ഞു.

കുട്ടികൾ തങ്ങളുടെ അവകാശങ്ങൾ, കടമകൾ, പ്രശ്നങ്ങൾ എന്നിവ പാർലമെന്റിൽ അവതരിപ്പിച്ചു. കുട്ടികളുടെ ഏഴംഗ പാർലമെന്റ് സമിതിയും രൂപീകരിച്ചു.  നഗരസഭ ചെയർപേഴ്സൺ കുട്ടികളുടെ നിർദ്ദേശങ്ങൾക്ക് മറുപടി നൽകി. തദ്ദേശ സമേതം സംഘടക കൺവീനർ ജി.എം.എൽ.പി. തിരുവത്ര സ്കൂളിലെ പ്രധാനാധ്യാപിക കെ.ബി ബേബി, അദ്ധ്യാപക കോർഡിനേറ്റർ കെ ടി അസ്മാബി എന്നിവർ  നേതൃത്വം നൽകി.

planet fashion

Comments are closed.