mehandi new

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കൽ നടപടി – വ്യാപാരികളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി കെ രാജൻ

fairy tale

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കാനുള്ള ദേവസ്വത്തിന്റെ നടപടികളുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്ക പരിഹരിക്കണം എന്നാവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജന് വ്യാപാരികൾ നിവേദനം നൽകി. ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദിന്റെ നേതൃത്വത്തിൽ ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് സി. ടി. ഡെന്നീസ്  ജനറൽ സെക്രട്ടറി പുതൂർ രമേഷ് കുമാർ, എക്സിക്യൂട്ടിവ് അംഗം എൻ പ്രദീപ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. തൃശൂർ ജില്ലാ സെക്രട്ടറി സി ജോ എടക്കളത്തൂർ, അഞ്ചേരി ചിറക്കൽ യൂണിറ്റ് വൈസ് പ്രസിഡന്റ് വി. ഒ ജോയ് എന്നിവരും സംഘത്തെ അനുഗമിച്ചു.  മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവരുമായി ചർച്ച ചെയ്ത് വ്യാപാരികളുടെ ആശങ്ക പരിഹരിക്കാമെന്ന് റവന്യു മന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നൽകി.

Meem travels

Comments are closed.