mehandi banner desktop
Chavakkad online

വെറുപ്പും വിദ്വേഷവും വളർത്തി ജനങ്ങളിൽ ശത്രുത നിർമിക്കുന്ന സംഘ്പരിവാർ കുതന്ത്രം കരുതിയിരിക്കണം- എം. കെ. അസ്‌ലം

Ft

ഒരുമനയൂർ : വെറുപ്പും വിദ്വേഷവും വളർത്തി ജനങ്ങളിൽ പരസ്പരം ശത്രുത നിർമിക്കുന്ന സംഘ്പരിവാർ കുതന്ത്രം ജനം കരുതിയിരിക്കണമെന്ന് വെൽഫയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡൻ്റ് എം.കെ. അസ്‌ലം
വംശീയകാലത്ത് സാമൂഹ്യനീതിയുടെ കാവലാളവുക എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് മുത്തന്മാവ് സെന്ററിൽ വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Jan oushadi

ജില്ലാ സെക്രട്ടറി അഡ്വ. കെ. എസ്. നിസാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ, മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ സുഹൈൽ, കെ.വി. ഷിഹാബ്, മുംതാസ് കരീം എന്നിവർ സംസാരിച്ചു.

പൊതുസമ്മേളനത്തിന് മുന്നോടിയായി കൃഷി ഭവൻ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയിലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി ഫൈസൽ ഉസ്മാനെയും സെക്രട്ടറിയായി കെ.വി. ഷിഹാബ്, ട്രെഷറർ അഫീഫ് ബിൻ അലി, വൈസ് പ്രസിഡന്റ്‌ സൈഫുദ്ദീൻ, അസിസ്റ്റന്റ് സെക്രട്ടറി സൗദ ബാബു നസീർ എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ വരണാധികാരികളായ ഉമൈറ റഫീഖ്, റിംഷാദ് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വില്യംസ് സെൻ്ററിൽ നിന്നും ആരംഭിച്ച പ്രകടനം മുത്തൻമാവ് സെൻ്ററിലെ സമ്മേളന നഗരിയിൽ സമാപിച്ചു. മുഹമ്മദ് സുഹൈൽ, യൂനുസ് ബിൻ അലി,മുനീർ. പി. കെ, സുഫീർ ഹസ്സൻ, വി. എൻ.അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നൽകി. കെവി ഷിഹാബ് സ്വാഗതവും അഫീഫ് നന്ദിയും പറഞ്ഞു.

വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത്‌ സമ്മേളനം ജില്ലാ പ്രസിഡന്റ്‌ എം. കെ. അസ്‌ലം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്നു…

Comments are closed.