mehandi new

സ്വർണധ്വജത്തിൽ സപ്ത വർണ്ണക്കൊടി ഉയരും – ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ ആനയോട്ടത്തോടെ തുടക്കം

fairy tale

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് ആനയോട്ടവും കൊടിയേറ്റവും നാളെ നടക്കും. കുംഭത്തിലെ പൂയം നാളിൽ സ്വർണ ധ്വജത്തിൽ സപ്ത വർണ്ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി പത്ത് ദിവസം ഭക്തിയിലാറാടും. നാളെ രാവിലെ ആനയില്ലാ ശീവേലിയോടെയാണ് ഉത്സവചടങ്ങുകൾക്ക് തുടക്കമാകുക.

planet fashion

ഗുരുവായൂർ ആനയോട്ടത്തിൽ മുൻ നിരയിൽ ഓടാനുള്ള മൂന്ന് ആനകളെ  തെരഞ്ഞെടുത്തു. ബാലു, ചെന്താമരാക്ഷൻ, ദേവി എന്നീ ആനകളെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.  ദേവദാസ്, നന്ദൻ ആനകൾ കരുതലായി ഉണ്ടാകും. പത്ത് ആനകളാണ് ആനയോട്ട ചടങ്ങിൽ പങ്കെടുക്കുക. നാളെ ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം. ആദ്യം ഓടിയെത്തി ക്ഷേത്രമതിൽ കെട്ടിനകത്ത് പ്രവേശിക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. കിഴക്കേ നടയിൽ ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ക്ഷേത്രദർശനത്തിന് എത്തിയ കണ്ണൂർ സ്വദേശി കരുവാൻ്റ വളപ്പിൽ ജിജേഷിന്റെ മകൾ ആൻവിയ എന്ന ബാലികയാണ് നറുക്കെടുത്തത്. കുട്ടിക്കും രക്ഷിതാക്കൾക്കും ദേവസ്വം ആചാരപൂർവ്വം സ്വീകരണം നൽകി.

ദേവസ്വം ചെയർമാൻ ഡോ വി. കെ. വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, ആനപ്രേമി സംഘം പ്രസിഡണ്ട് കെ.പി. ഉദയൻ, സജീവൻ നമ്പിയത്ത്, ജയൻ ആലാട്ട് തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേത്രത്തിൽ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിക്കുന്നതാണ് ആനയില്ലാ ശീവേലിയും ആനയോട്ടവും. ദിവസവും ആനപ്പുറത്തേറി എഴുന്നള്ളുന്ന ഗുരുവായുരപ്പൻ ഉത്സവകൊടിയേറ്റ ദിവസം ആനയില്ലാതെയാണ് എഴുന്നള്ളിപ്പ് പുർത്തിയാക്കുക. കീഴ്ശാന്തി നമ്പൂതിരി തിടമ്പ് കൈകളിലേന്തി മൂന്ന് പ്രദക്ഷിണം നടന്ന് ശീവേലി പൂർത്തിയാക്കും. 

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് തൃക്കണ്ണാ മതിലകം ക്ഷേത്രത്തിൽ നിന്നാണ് ആനകളെ അയച്ചിരുന്നത്. ക്ഷേത്രത്തിൻ്റെ ഉടമയായിരുന്ന സാമൂതിരിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കൊച്ചിരാജാവ് ഒരിക്കൽ ആനകളെ അയച്ചില്ല. ആന ഇല്ലാത്തതിന്റെ മനോവിഷമത്തിൽ ഭക്തർ മനമുരുകി പ്രാർത്ഥിച്ചുവെന്നും ഈ സമയം തൃക്കണ്ണാമതിലകം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് അണിയിച്ചൊരുക്കി നിർത്തിയിരുന്ന ആനകൾ കുടമണികൾക്കിലുക്കി ഗുരുവായൂരിലേക്ക് ഓടിയെത്തി എന്നുമാണ് ഐതിഹ്യം. ഈ ഐതിഹ്യത്തിൻ്റെ പെരുമയിലാണ് ഉത്സവ കൊടിയേറ്റ ദിവസം ഇന്നും ആനയില്ലാതെ ശീവേലിയും ആനയോട്ടവും നടത്തുന്നത്. 

നാളെ ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം. വിദേശികളടക്കം ആയിരങ്ങളാണ് ആനയോട്ടം വീക്ഷിക്കാനെത്തുക. തിരക്ക് കണക്കിലെടുത്ത് പോലീസ് പ്രത്യക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആനയോട്ടത്തിനുശേഷം രാത്രി തന്ത്രി നമ്പൂതിരിപ്പാട് കൊടിയേറ്റും നിർവ്വഹിക്കും. ദീപാരാധന കഴിഞ്ഞ് ആചാര്യവരണത്തിന് ശേഷമാണ് കൊടിയേറ്റം. എട്ടാം വിളക്ക് ദിവസമായ 17 ന് ഉത്സവബലിയും 18ന് പള്ളിവേട്ടയും നടക്കും. 19 ന് രാത്രി ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

ഫോട്ടോ : ആനയോട്ടത്തിനുള്ള ആനകളെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തുന്ന ആൻവിയ

Haji’s pharma

Comments are closed.