mehandi new

വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ മഹല്ലിലെ വിദ്യാർത്ഥികളെ മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

fairy tale

മണത്തല :  വിവിധ പരീക്ഷകളിൽ  ഉന്നതവിജയം നേടിയ  വിദ്യാർത്ഥികളെ മണത്തല ജുമുഅത്ത് കമ്മിറ്റി പുരസ്‌കാരം നൽകി ആദരിച്ചു. സ്നേഹാദരം എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് മഹല്ല് ഖത്തീബ് കമറുദ്ദീൻ ബാദുഷ തങ്ങൾ ഉദ്ഘാടനം  ചെയ്തു. എൻ കെ അക്ബർ എം എൽ എ മുഖ്യഥിതിയായി. മഹല്ല് പ്രസിഡൻ്റ് പി കെ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. 

planet fashion

അസി മുദരിസ് ഇസ്മായിൽ അൻവരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ .

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിലും  മദ്റസ പൊതുപരീക്ഷകളിലും ഉന്നതവിജയം നേടിയവരെയും നിയമ ബിരുദം നേടിയ മഹല്ല് ഓഫീസ് സ്റ്റാഫ് അൻസാർ സഖാഫിയെയും  ഗുരുവായൂർ എംഎൽഎ  എൻ. കെ.അക്ബർ പുരസ്കാരം നൽകി ആദരിച്ചു. നഗരസഭ കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, മഹല്ല് ഭാരവാഹികളായ ഷാനവാസ് കെ വി, ടി. വി. അലി ഹാജി, കെ.സി.നിഷാദ്, എ. ഹൈദ്രോസ് എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.