സസ്പന്‍ഷന്‍ പിന്‍വലിച്ചു – ഗോപപ്രതാപത്തില്‍ ഗുരുവായൂരില്‍ കോണ്ഗ്രസ്സിന്റെ പടയൊരുക്കം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : കോണ്ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്ന ഹനീഫ വധക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കോണ്ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡണ്ട് വി ഐ ഗോപപ്രതാപനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതായി കെ പി സി സി പ്രസിഡണ്ട് എം എം ഹസ്സന്‍ അറിയിച്ചു.
തിരുവത്ര പുത്തന്‍കടപ്പുറത്ത് എ ഐ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് ഹനീഫ കൊല്ലപ്പെട്ടതെന്നും ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ ഗോപപ്രതാപന്‍റെതാണെന്നും ആരോപണമുയര്‍ന്നു മണിക്കൂറുകള്‍ക്കകമാണ് ഗോപനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
മേഖലയില്‍ എ ഐ ഗ്രൂപ്പ് പോര് പലഘട്ടത്തിലും സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. ഇരു വിഭാഗവും ഉന്നത നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്ന് അഡ്വ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. അന്വേഷണ സംഘത്തിലെ മൂന്നു പേരും ഒരിക്കലെങ്കിലും ഒരുമിച്ചിരിക്കുകയോ ഇരു വിഭാഗത്ത്ന്റെ നേതൃത്വത്തില്‍ നിന്നും വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് ഹനീയുടെ ഖബറടക്കത്തിനു പിന്നാലെ ഗോപപ്രതാപനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അന്നത്തെ കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ പ്രഖ്യാപിച്ചത്.
ഗോപനെ പുറത്താക്കിയതോടെ മേഖലയിലെ ഐ ഗ്രൂപ്പ് പ്രവര്‍ത്തനവും കൊണ്ഗ്രസ്സും നിര്‍ജീവമായി. ഗോപനെ തിരിച്ചെടുക്കാതെ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ സഹകരിക്കില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഐ ഗ്രൂപ്പ് നേതാക്കളായ കെ സുധാകരന്‍, പത്മജ വേണുഗോപാല്‍, വി ഡി സതീശന്‍ തുടങ്ങിയവരുടെ ശക്തമായ സമ്മര്‍ദമാണ് പാര്‍ട്ടി നേതൃത്വത്തെ പുനര്‍ചിന്തനത്തിനു പ്രേരിപ്പിച്ചത്. അതോടൊപ്പം ഹനീഫ വധം അന്വേഷിക്കുന്നതിനായി ഇടതും വലതും സര്‍ക്കാരുകളുടെ കീഴില്‍ അഞ്ചോളം പോലീസ് സംഘങ്ങളെ നിയമിച്ചെങ്കിലും ഹനീഫ വധത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഗോപപ്രതപന്റെ പങ്ക് കണ്ടെത്താന്‍ സാധിക്കാത്തതും എ ഗ്രൂപ്പ് നേതാക്കളെ നിശബ്ദമാക്കാന്‍ ഐ ഗ്രൂപ്പിന് എളുപ്പത്തില്‍ സാധിച്ചു.
കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് നേതാക്കളായ ഒ അബ്ദുറഹ്മാന്‍, കെ വി ഷാനവാസ് തുടങ്ങിയവരെ തിരുവനന്തപുരത്തെ യോഗത്തിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടുകയും ഗോപപ്രതാപനെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ സമവായമുണ്ടാക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്തത്തില്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് യു ഡി എഫ് നടത്തുന്ന പടയൊരുക്കം യാത്ര ഗുരുവായൂര്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഗോപപ്രതാപന്റെ സസ്പന്‍ഷന്‍ പിന്‍വലിച്ച് കെ പി സി സി പ്രസിഡണ്ടിന്‍റെ പ്രസ്താവന. രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്ര ഗുരുവായൂരില്‍ എത്തുമ്പോള്‍ സ്വീകരണ വേദിയില്‍ ഗോപപ്രതാപന്‍ ഉണ്ടാകും .
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.