mehandi new

സിസ്റ്റം മാറി – ഇന്നലെ വരെ ബാങ്കിൽ പോയവരെ ഇന്ന് കയറ്റുന്നില്ല – നട്ടം തിരിഞ്ഞു ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾ

fairy tale

ചാവക്കാട് : കോവിഡ് നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം വന്നതോടെ പൊതു ജനം പ്രതിസന്ധിയിലായി. മുഴുവൻ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും ഒരു സ്ഥാപനത്തിലും പ്രവേശിക്കാൻ കഴിയാത്ത മാനദണ്ഡങ്ങളാണ് പുതിയ സിസ്റ്റത്തിൽ പറയുന്നത്.

planet fashion

ചാവക്കാട് ഫെഡറൽ ബാങ്കിൽ വന്ന ഉപഭോക്താക്കളെ വാക്സിനേറ്റഡ് സർട്ടിഫിക്കേറ്റ്, കോവിഡ് പരിശോധന നടത്തിയ നെഗറ്റീവ് റിസൾട്ട് എന്നിവ ആവശ്യപ്പെട്ട് തിരിച്ചയച്ചു.

ഇന്ന് നിർബന്ധമായും നടത്തേണ്ടിയിരുന്ന സാമ്പത്തിക ഇടപാടുകൾ മുടങ്ങി നട്ടം തിരിയുകയാണ് ഉപഭോക്താക്കൾ. ആവശ്യപ്പെട്ട സർട്ടിഫിക്കറ്റുകൾ ഒന്ന് പോലും ഇന്ന് സംഘടിപ്പിക്കാൻ കഴിയില്ല. ലോൺ അടക്കേണ്ട അവസാന ദിവസമാണെന്ന് പറഞ്ഞിട്ടും ബാങ്ക് ജീവനക്കാർ കർശന നിലപാടിലാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.

എന്നാൽ ചാവക്കാട് സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ ഒരു സ്ഥാപനത്തിലും ഇത്തരം നിയമങ്ങൾ കർശനമാക്കിയിട്ടില്ല.

Ma care dec ad

Comments are closed.