Header

പുന്നയൂർ പഞ്ചായത്ത് യോഗത്തിൽ നിന്നും യു ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

പുന്നയൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കെട്ടിട നികുതി വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ നടന്ന യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയത്.

മെയ് ആറിന് നടന്ന ഭരണസമിതി യോഗത്തിലാണ് കെട്ടിട നികുതി വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. പൊതുജന ആക്ഷേപം കണക്കിലെടുത്ത് നികുതി വർദ്ധനവ് പുന പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രത്യേക യോഗം വിളിക്കാൻ പ്രതിപക്ഷത്തെ ഏഴ് അംഗങ്ങൾ ഒപ്പിട്ട കത്ത് മെയ് ഇരുപത്തഞ്ചിന് നൽകിയിരുന്നു. മൂന്നിലൊന്ന് അംഗങ്ങൾ യോഗം വിളിക്കാൻ ആവശ്യപ്പെട്ടാൽ പത്ത് ദിവസത്തിനകം ആവശ്യപ്പെട്ട വിഷയത്തിൽ പ്രത്യേകം യോഗം വിളിക്കണം എന്നിരിക്കെ യോഗം വിളിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
പിന്നീട് പതിനെട്ട് അജണ്ടകൾ വെച്ചുള്ള ബുധനാഴ്ചയിലെ യോഗത്തിൽ പതിനേഴാമത്തെ അജണ്ടയായി നികുതി വിഷയം ഉൾപ്പെടുത്തുകയാണ് ചെയ്തത്. വർദ്ധനവ് പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് നൽകിയിട്ടും ആക്ഷേപങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് പറഞ്ഞ് നികുതി വർദ്ധനവ് അംഗീകരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു വിയോജീപ്പ് യു ഡി എഫ് രേഖപ്പെടുത്തിയുമാണ് അംഗങ്ങൾ ഇറങ്ങിപ്പോയത്.

പഞ്ചായത്തിലെ പാവപ്പെട്ട ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ കാണിച്ച അവഗണന പ്രസിഡന്റിന്റെ
ധിക്കാരമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
സി അഷ്റഫ്, അസീസ് മന്ദലാംകുന്ന്, ടി.വി മുജീബ് റഹ്മാൻ, സുബൈദ പുളിക്കൽ, ജസ്ന ഷജീർ, ബിൻസി റഫീഖ്, ഷെരീഫ കബീർ എന്നിവരാണ് ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.

thahani steels

Comments are closed.