mehandi new

തൻ്റെ വായനക്കാരിയെ കാണാൻ എഴുത്തുകാരി എൽ എഫ് സ്കൂളിൽ എത്തി

fairy tale

മമ്മിയൂർ : തൻ്റെ വായനക്കാരിയെ കാണാൻ എഴുത്തുകാരിയായ സജന ഷാജഹാൻ  മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ എത്തി. വായനാ ദിനത്തോടനുബന്ധിച്ച്  10-ാം ക്ലാസ് വിദ്യാർത്ഥിയായ സന ഫാത്തിമയുടെ വായനാനുഭവം  മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. വായിച്ചതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഞാവൽപഴമധുരങ്ങൾ എന്ന പുസ്തകമാണെന്ന് സന വായനാനുഭവ കുറിപ്പിൽ എഴുതിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഞാവൽപഴമധുരങ്ങൾ എന്ന പുസ്തകത്തിൻ്റെ എഴുത്തുകാരി ഇന്ന് സ്കൂളിൽ നേരിട്ട് എത്തിയത്. സജന ഷാജഹാൻ എഴുതിയ മറ്റു പുസ്തകങ്ങളും  സനക്ക് സമ്മാനമായി നൽകി.   എഴുത്തുകാരി സജന ഷാജഹാൻ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ്  എസിലെ പൂർവിദ്യാർത്ഥിയാണ്.

Macare 25 mar

Comments are closed.