Header

ഭാര്യയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു

കടപ്പുറം : ഭാര്യയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു.
കടപ്പുറം ആശുപത്രിപ്പടി തൊട്ടാപ് റമദാൻ വീട്ടിൽ ഇസ്ഹാഖ് (32) ആണ് തൂങ്ങിമരിച്ചത്.

ഭാര്യ ആയിഷയുമായി വഴക്കിട്ട ഇസ്ഹാഖ് കത്തിയെടുത്ത് കുത്തി പരിക്കേല്പിക്കുകയായിരിന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ ആയിഷയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയം വീട്ടിലെ മുറിയിൽ കയറി ഇസ്ഹാഖ് കെട്ടിത്തൂങ്ങുകയായിരുന്നു.

ഇസ്ഹാഖിനെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

അഞ്ചങ്ങാടി വളവിലെ ഓട്ടോ ഡ്രൈവറാണ് ഇസ്ഹാഖ്.

തൃശൂർ അമല ആശുപത്രിയിൽ ചിക്കത്സയിൽ കഴിയുന്നു ആയിഷ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Comments are closed.