mehandi new

തീരോത്സവം സമ്മാനപദ്ധതി  – ഒന്നാം സമ്മാനം 8 ഗ്രാം സ്വർണ്ണ നാണയം അഞ്ചങ്ങാടി സ്വദേശിക്ക്

fairy tale

തൊട്ടാപ്പ് : കടപ്പുറം ഗ്രാമപഞ്ചായത്ത് ജനുവരി 11 മുതൽ 20 വരെ നടത്തിയ തീരോത്സവം 2025 കടപ്പുറം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ്  തീരോത്സവ സമാപന ദിവസത്തിൽ ഉത്സവ മൈതാനിയിൽ വെച്ച് നടന്നു 

planet fashion

തീരോത്സവ സംഘാടക സമിതി ഏർപ്പെടുത്തിയ ഒന്നാം സമ്മാനം ഒരു പവൻ സ്വർണനാണയം അഞ്ചങ്ങാടി സ്വദേശിനി  സൈന ശിഹാബ് ആനംക്കടവിലിന് ലഭിച്ചു.  അരപ്പവൻ രണ്ടാം സമ്മാനം കടപ്പുറം ഞോളി റോഡ് സ്വദേശിനി സുഹറ കുരുക്കളകത്ത് പേനത്തിന് ലഭിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റ് ഏർപ്പെടുത്തിയ മൂന്നാം സമ്മാനം രണ്ട് ഗ്രാം സ്വർണ്ണം തൊട്ടപ്പ് സ്വദേശിനി  മർഹ അമ്പലത്ത് വീട്ടിലിന്  ലഭിച്ചു. നാലാം സമ്മാനം ഒരു ഗ്രാം സ്വർണ്ണം ബ്ലാങ്ങാട് സ്വദേശിനി ദീപ ജ്യോതി കിഴക്കോട്ടിന് ലഭിച്ചു. ഖാലിദ് ചാലിൽ, വിശ്വനാഥൻ തൊട്ടാപ്പ്, ഇസ്മായിൽ ആർ ഐ അകലാട്, ഇവാൻ അഫ്സർ അഞ്ചങ്ങാടി, മുഹമ്മദ് ഹാജി മാട്ടുമ്മൽ എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചു.

Macare 25 mar

Comments are closed.