ഗുരുവായൂര്‍: ആള്‍ താമസമില്ലാത്ത വീട്ടില്‍ മോഷണ ശ്രമം. മര്‍ച്ചന്റ് നേവി എന്‍ജിനീയര്‍ പടിഞ്ഞാറെ നടയില്‍ കാരുണ്യത്തില്‍ ബലറാമിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മുന്‍വാതിലിന്റെ പൂട്ട് തിക്കി തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ബലറാം കുടുംബ സമേതം തൃശൂരിലാണ് താമസം. വാതില്‍ തുറന്ന് കിടക്കുന്നതുകണ്ട് അയല്‍വാസികളാണ് വിവരമറിയിച്ചത്. വിലപിടിപ്പുളളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.