പള്ളിപ്പറമ്പിൽ നിന്നും മരം മുറിച്ചു കടത്തിയ കേസ് – പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ് നിർദേശം
ചാവക്കാട്: വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിയുടെ സ്ഥലത്തുനിന്നും ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ് യോഗം തീരുമാനിച്ചു. ചാവക്കാട് തിരുവത്ര മഹല്ലിന് കീഴിലുള്ള തിരുവത്ര പടിഞ്ഞാറെ ജുമാ അത്ത് പള്ളി, പുതിയറ ജുമാ അത്ത് പള്ളി എന്നിവിടങ്ങളിലെ പറമ്പുകളിൽ നിന്നിരുന്ന വലിയ മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ തിരുവത്ര നടത്തി കുഞ്ഞുമുഹമ്മദിനെതിരെയാണ് കേസ് ഫയൽ ചെയ്ത് പ്രോസിക്യൂഷൻ നടപടിക്ക് ശുപാർശ ചെയ്തത്.
നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂർ ഡിവിഷണൽ വഖഫ് ഓഫീസർക്കാണ് ഭരണസമിതി യോഗം നിർദേശം നൽകിയത്.
കഴിഞ്ഞയാഴ്ചയാണ് മഹല്ല് മുതവല്ലി വിഷയ സംബന്ധമായി ചാവക്കാട് പോലീസിൽ പരാതി നൽകിയത്.
തിരുവത്ര പുതിയറ പള്ളി ഖബർസ്ഥാനിൽ നിന്നിരുന്ന മരങ്ങൾ 2023 ജനുവരി ഒന്നിനും ഫെബ്രുവരി ആറിനും ഇടയിൽ മോഷ്ടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ചു ലക്ഷത്തോളം വില വരുന്ന ആഞ്ഞിൽ, പ്ലാവ്, ആര്യാവേപ്പ്, അക്കേഷ്യ തുടങ്ങിയ എട്ടോളം മരങ്ങൾ പള്ളിപ്പറമ്പിൽ നിന്നും മോഷ്ടിച്ചതായാണ് പരാതി.
Comments are closed.