mehandi new

കുരുന്നിലയും മക്കളും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശില്പശാല സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗൻവാടി ടീച്ചേഴ്സിനുവേണ്ടി കുരുനിലയും മക്കളും എന്ന ശില്പശാലസംഘടിപ്പിച്ചു. പ്രീ പ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ കുരുന്നില പുസ്തക സമാഹാരത്തിന്റെ വിതരണവും നടത്തി.
ഗുരുവായൂർ നഗരസഭാ പരിധിയിലെ മുഴുവൻ അംഗൻവാടികൾക്കും സ്പോൺസർഷിപ്പിലൂടെ പുസ്തകം നൽകി. എൻ കെ അക്ബർ എം എൽ എ വിതരണോദ്‌ഘാടനം നിർവഹിച്ചു.

Mss conference ad poster

അംഗൻവാടി ടീച്ചേഴ്സിന്റെ ശില്പശാലക്ക് വി. മനോജ്‌ കുമാർ, എം. ആർ. വർഗീസ് എന്നിവർ നേതൃത്വം നൽകി.
ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് അധ്യക്ഷയായി. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എം. എം. ഷെഫീർ, ബിന്ദു അജിത് കുമാർ, ശൈലജ സുധൻ,
എ. സായിനാഥൻ, പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, മേഖല ഭാരവാഹികളായ മോഹൻബാബു, സിന്ധു ശിവദാസ്, ശശി ആഴ്ചത്ത്, എം. എ. മണി, എം. കേശവൻ അംഗനവാടി സെക്ടർ ലീഡർ സ്നേഹലത എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.