മോഷണം : രേഖകളില്ലാത്തവരെ ജോലിക്ക് നിര്‍ത്തരുതെന്ന് പൊലീസ്

ഗുരുവായൂര്‍: ഗുരുവായൂരിലും പരിസരത്തും മോഷണം വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. ശരിയായ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെ സ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്തരുതെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. സംശയം തോന്നുന്നവരെ കുറിച്ച് അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയില്‍ രണ്ട് മാസത്തിനുള്ളില്‍ പത്ത് വീടുകളില്‍ കവര്‍ച്ച നടന്നിരുന്നു.

Comments are closed.