ക്ഷേത്ര നഗരിയിൽ മോഷണം പെരുകുന്നു – സേവ് ഗുരുവായൂർ മിഷൻ നിയമ സഹായ സമിതി രൂപികരിച്ചു
ഗുരുവായൂർ : ക്ഷേത്രനഗരിയിലും സമീപപ്രദേശങ്ങളിലും മോഷണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ, ആശങ്കാകുലരായ പൊതുജനങ്ങൾക്ക് സുതാര്യവും വിശ്വസ്‌തവുമായ നിയമസഹായം ഉറപ്പു വരുത്തുന്നതിന് സേവ് ഗുരുവായൂർ മിഷൻ (SGM) ലീഗൽ എയ്ഡ് സെൽ രൂപികരിച്ചു. അജു എം ജോണി, അഡ്വ. സുജിത്ത് അയിനിപുള്ളി, അഡ്വ. മാളവിക ഷെൽജി, റിട്ട. ഡി.വൈ.എസ്.പി കെ ബി സുരേഷ്, ഇ ആർ ഗോപിനാഥൻ എന്നിവർ ലീഗൽ സെൽ അംഗങ്ങളാണ്. പോലീസ്, നഗരസഭ കാര്യാലയങ്ങളിൽ പരാതികൾ ബോധിപ്പിക്കുന്നതിൽ സേവ് ഗുരുവായൂർ മിഷൻ നിയമ സഹായ സമിതിയുടെ സേവനങ്ങൾ ഏവർക്കും പ്രയോജനപ്പെടുത്താവുന്നതാണെന്ന് അഡ്വ സുജിത് അയിനിപ്പുള്ളി പറഞ്ഞു.
ശിവജി ഗുരുവായൂർ പ്രസിഡണ്ടായ സേവ് ഗുരുവായൂർ മിഷൻ ഗുരുവായൂരിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കപ്പെടാനും, മുടങ്ങിക്കിടക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും, ദീർഘ വീക്ഷണത്തോടെയുള്ള സമഗ്രമായ വികസനങ്ങൾ യാഥാർത്ഥ്യമാക്കാനും ആവശ്യമായ ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി രൂപീകൃതമായ സംഘടനയാണ്.
Comments are closed.