mehandi new

ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുപ്പിറവി ആഘോഷം ഭക്തിനിർഭരമായി

fairy tale

​ഗുരുവായൂർ: ലോകരക്ഷകന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഭക്തിനിർഭരമായി നടന്നു. ജീവിതത്തിന്റെ ആനന്ദനിമിഷങ്ങളിൽ ആടിയുലയുമ്പോൾ ദൈവത്തെ മറന്നുപോകരുതെന്ന് വികാരി ഫാദർ സെബി ചിറ്റാറ്റുകര ക്രിസ്തുമസ് ദിന സന്ദേശത്തിൽ വിശ്വാസികളെ ഓർമ്മിപ്പിച്ചു. പാതിരാകുർബാനയ്ക്കും പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾക്കും അദ്ദേഹം മുഖ്യകാർമ്മികത്വം വഹിച്ചു. പ്രദക്ഷിണത്തിലും കുർബാനയിലും നൂറുകണക്കിന് ഇടവക ജനങ്ങൾ പങ്കെടുത്തു.

planet fashion

​ആഘോഷങ്ങളുടെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നക്ഷത്ര മത്സരവും കരോൾ ഗാനാലാപന മത്സരവും സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് ഫാദർ സെബി ചിറ്റാറ്റുകര സമ്മാനങ്ങൾ വിതരണം ചെയ്തു. ഇടവകയിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ബോൺ നതാലേ ഫ്ലാഷ്മോബും സ്നേഹവിരുന്നും ആഘോഷങ്ങൾക്ക് ആവേശം പകർന്നു. യുവജനങ്ങൾ ഒരുക്കിയ 25 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയും 12 അടി ഉയരമുള്ള നക്ഷത്രവും വിശ്വാസികൾക്ക് കൗതുകകരമായ കാഴ്ചയായി.

​തിരുക്കർമ്മങ്ങൾക്കും ആഘോഷങ്ങൾക്കും ക്ലെലിയ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ റോസാ മരിയ, കൈക്കാരന്മാരായ ജോയ് ചെറുവത്തൂർ, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവിൽ, കുടുംബകൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ലോറൻസ് നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി. ജിൻസി സോജൻ, ജിഷോ എസ് പുത്തൂർ, ജോർജ്ജ് ലോറൻസ്, ഫെലിക്സ് റൊസാരിയോ, അക്കിൻസൺ ലാൻസൺ, ഹന്ന സ്റ്റീഫൻ, ഹനിക മിൽട്ടൺ, സ്റ്റാൻലി ആളൂർ, ബിന്നറ്റ് മാറോക്കി എന്നിവർ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു.

Comments are closed.