mehandi new

തിരുവളയന്നൂർ സ്കൂൾ സൗഹൃദോത്സവം 2024 – മുതിർന്ന അധ്യാപകരെ ആദരിച്ചു

fairy tale

വടക്കേകാട് : തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ 2006- 07 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർഥി സംഗമം സ്കൂളിൽ സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറൂം ബാച്ചിലെ വിദ്യാർഥിയുമായ നൗഫൽ ടാലന്റ് അധ്യക്ഷത വഹിച്ചു.  സൗഹൃദോത്സവം 2024 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥികൾ കുടുംബസമേതം പങ്കെടുത്തു. പ്രധാന അധ്യാപിക ജിഷ, മുതിർന്ന അധ്യാപകരായ ഷഫീക്ക്, ഷീല, മജീദ്  എന്നിവരെ ചടങ്ങിൽ ആദരിച്ചു.  എസ് എസ് എൽ സി പരീക്ഷയിൽ സ്കൂളിന്റെ  100 ശതമാനം  വിജയത്തിലും  ആർട്സ് സ്പോർട്സ് മേഖലയിലെ നേട്ടങ്ങളിലും അധ്യാപകരെ അനുമോദിച്ചു. ആഷിക് പുന്നയൂർ സ്വാഗതവും ഷെരീഫ് ഫൈസൽ പറയങ്ങാട് നന്ദിയും പറഞ്ഞു. വിമിത, അഫ്സ, ലുബിന, റിനിത എന്നിവർ നേതൃത്വം നൽകി. 

Macare 25 mar

Comments are closed.