mehandi banner desktop

തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

fairy tale

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി അകലാട് രഞ്ജിത്ത് ശാന്തിയുടെ സാന്നിധ്യത്തിൽ തന്ത്രി ദൊണ്ടുമഠം ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രത്തിൽ പുലർച്ചെ 5-മണി മുതൽ മഹാഗണപതിഹോമം, പഴക്കുല സമർപ്പിക്കൽ, മലർ നിവേദ്യം, പറ നിറയ്ക്കൽ, കലശപൂജകൾ, ഉപദേവ പൂജകൾ, ഹനുമാൻ സ്വാമിക്ക് നവകാഭിഷേകം പൂജ, ദേവിക്ക് നവകാഭിഷേകം, ഉച്ച പൂജ, മണത്തല പനയ്ക്കൽ ശ്രീകന്യകാ മഹേശ്വരി ക്ഷേത്രത്തിൽ നിന്നും തിറ എഴുന്നള്ളിപ്പും, വൈകിട്ട് ദീപാരാധന, അത്താഴ പൂജ എന്നിവയും നടന്നു.

planet fashion

എം.ഡി.ജനാർദ്ദനൻ മണത്തലയുടെ ചെണ്ട മേളം ഉണ്ടായിരുന്നു.റിട്ടയേർഡ് ആർമി കളത്തിൽ ശ്രീധരൻ മകൾ സുജാത സജീവൻ(അദ്ധ്യാപിക,ഷാർജ) വകയായിരുന്നു തിറ വഴിപാട്. പെരുമ്പാവൂർ അകംപള്ളി കുടുംബങ്ങൾ വക അന്നദാനവും ഉണ്ടായിരുന്നു. രാത്രി 8 മണിക്ക് താലം വരവ്, തുടർന്ന് ഗുരുതി, നടയടക്കളോട് കൂടി ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചു.

നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ സംബന്ധിച്ചു. ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ കൺവീനർ രവീന്ദ്രൻ എരിഞ്ഞിയിൽ, പ്രസിഡന്റ് പ്രകാശൻ ചെല്ലിക്കാട്ടിൽ, സെക്രട്ടറി സതീന്ദ്രൻ കളത്തിൽ, ട്രഷറർ സുധീർ എരിഞ്ഞിയിൽ, കളത്തിൽ മോഹനൻ, കെ. കെ. ഭരതൻ, ഗോപി കളത്തിൽ, മനോജ് കളത്തിൽ, രാജീവ്, രാമകൃഷ്ണൻ, അർജുനൻ തുടങ്ങിയവർ ഉത്സവ പരിപാടിക്ക് നേതൃത്വം നൽകി.

Comments are closed.