mehandi new

തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്‌കൂളിന് ഒരു കോടി 30 ലക്ഷം ചെലവില്‍ പുതിയ കെട്ടിടം – നിർമ്മാണോദ്ഘാടനം നാളെ

fairy tale

ചാവക്കാട് :  തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്ക്കൂള്‍ ഹൈടെക്കാകുന്നു. ഒരു കോടി 30 ലക്ഷം ചെലവില്‍ നിര്‍മ്മിക്കുന്ന സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ  എന്‍.കെ അക്ബര്‍ നാളെ  നിര്‍വ്വഹിക്കും. ശതാബ്ദി ആഘോഷത്തിന്‍റെ നെറുകയില്‍ എത്തി നില്‍ക്കുന്ന തിരുവത്ര ഗവണ്‍മെന്‍റ് മാപ്പിള ലോവര്‍ പ്രൈമറി  സക്കൂളെന്ന  “ കുഞ്ചേരി സ്ക്കൂളില്‍  “ ആധുനിക രീതിയിലുള്ള കെട്ടിടമാണ് ഉയരുന്നത്.   

planet fashion

1928 ലാണ്  മത്രംകോട്ട് അച്ചുതൻ വൈദ്യര്‍ തിരുവത്ര കുഞ്ചേരിയില്‍  സ്വന്തം സ്ഥലത്ത്  സ്ക്കൂള്‍ സ്ഥാപിക്കുന്നത്. 1961 മുതല്‍ സ്ക്കൂള്‍ ലോവര്‍ പ്രൈമറി സ്ക്കൂളായി മാറുകയുണ്ടായി. പഴയ ഓടുമേഞ്ഞ കെട്ടിടത്തില്‍ നിന്നും മാറി സര്‍ക്കാറിന്‍റെ നവകേരളം കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തിരുവത്ര ജി.എം.എല്‍.പി സ്ക്കൂള്‍ ഹൈടെക്കാവുന്നത്. കിഫ്ബി മുഖേനയാണ് ഒരു കോടി 30 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. ഗുരുവായൂര്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് ധനവകുപ്പ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയത്.  സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളായ കില- കിഫ്ബിക്കാണ് സ്ക്കൂളിന്‍റെ നിര്‍വ്വഹണ ചുമതല.  

കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം  നാളെ കാലത്ത് 10 മണിക്ക് ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍  ഷീജ പ്രശാന്തിന്‍റെ അദ്ധ്യക്ഷതയില്‍ ഗുരുവായൂര്‍ എം.എല്‍.എ  എന്‍.കെ അക്ബര്‍ നിര്‍വ്വഹിക്കും. 

Haji’s pharma

Comments are closed.