ബൈക്കുകൾ കൂട്ടുയിടിച്ച് അപകടം തിരുവത്ര സ്വദേശി മരിച്ചു

തിരുവത്ര : ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര സ്‌കൂളിന് വടക്ക് വശം പാണ്ടിരിക്കൽ രാജൻ (66)ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തരമണിയോടെ തിരുവത്ര അത്താണി ദേശീയപാതയിലാണ് അപകടം. എടക്കഴിയൂർ ലൈഫ് കെയർ, തിരുവത്ര ലാസിയോ ആമ്പുലൻസുകൾ രക്ഷപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ : മീന. മക്കൾ : പരേതനായ ജിനേഷ്, ജെനി.

Comments are closed.