തിരുവത്ര ദാമോദർ ജി അനുസമരണ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ: പ്രമുഖ ഗാന്ധിയനും സർവ്വോദയ ദേശീയ നേതാവും ഹിന്ദി പ്രചാരകനുമായിരുന്ന തിരുവത്ര ദാമോദർ ജി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. കേരള മഹാത്മജി സാംസ്കാരിക വേദിയും തിരുവത്ര ദാമോദർ ജി സ്മൃതി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് സർവ്വോദയ നേതാവ് പി. എസ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്മൃതി ഫൗണ്ടേഷൻ ചെയർമാൻ പി. കോയക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. റിട്ട ജില്ല ജഡ്ജി കെ. രമേഷ്ഭായ് ഭദ്രദീപം തെളിയിച്ചു. മാദ്ധ്യമ പ്രവർത്തകൻ കെ. സി. ശിവദാസനെ ചടങ്ങിൽ ആദരിച്ചു. ഹിന്ദി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു .കേരള മഹാത്മജി സാംസ്കാരിക വേദി പ്രസിഡൻ്റ് സജീവൻ നമ്പിയത്ത്, വി. വി ദേവദാസ്, കെ. ജയറാം എന്നിവർ പ്രസംഗിച്ചു. തിരുവത്ര ദാമോദർജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

Comments are closed.