തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു

തിരുവത്ര : യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു. തിരുവത്രയിൽ സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ സദസ്സും, പുഷ്‌പ്പാർച്ചനയും യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രമ്യ ഹരിദാസ് എം. പി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി മെമ്പർ പാളയം പ്രദീപ്, ഡിസിസി സെക്രട്ടറിമാരായ അഡ്വ. ടി. എസ് അജിത്, എം. വി ഹൈദരാലി, ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ സി. എ ഗോപപ്രതാപൻ, ആർ. രവികുമാർ, നേതാക്കളായ സി.വി സുരേന്ദ്രൻ, ഹമീദ് ഹാജി, എൻ. എം. കെ നബീൽ, കെ.പി ഉദയൻ, കെ. വി സത്താർ, പി. വി ബദറുദ്ധീൻ, എച്ച്. എം നൗഫൽ, ബീന രവിശങ്കർ, എം. എസ് ശിവദാസ്, എം. എഫ് ജോയ് മാസ്റ്റർ, കെ. ജെ ചാക്കോ, നളിനാക്ഷൻ ഇരട്ടപ്പുഴ, പി. കെ രാജേഷ് ബാബു, ഹിമ മനോജ്, ബേബി ഫ്രാൻസിസ്, സുബൈദ പാലക്കൽ, ഷാലിമ സുബൈർ, മൊയ്‌ദീൻ ഷാ പള്ളത്ത്, അനീഷ് പാലയൂർ, കരിക്കയിൽ സക്കീർ, ഷാഹിദ് അണ്ടത്തോട് യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ ജി കൃഷ്ണൻ, അഞ്ജന പൂവത്ത്, പി.എം ഷർബനൂസ്, റിഷി ലാസർ, ഷിഹാബ് മണത്തല, ജാസിം ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.