രാഹുലിനെ കാണാതാവുന്നത് ഇത് മൂന്നാം തവണ

ഗുരുവായൂർ : പാവറട്ടി സെന്റ് ജോസഫ് വിദ്യാർത്ഥികളായ അഗ്നിവേശ്, അഗ്നിദേവ് എന്നീ ഇരട്ടകളായ വിദ്യാർത്ഥികളോടൊപ്പം കാണാതായ രാഹുൽ നാട് വിടുന്നത് ഇത് മൂന്നാം തവണ. ഒരു തവണ കോട്ടയത്ത് നിന്നും മറ്റൊരു തവണ പാലക്കാട് നിന്നുമാണ് രാഹിലിനെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു തവണയും രാഹുൽ തനിച്ചായിരുന്നുവെങ്കിൽ ഇത്തവണ രണ്ടുപേരെകൂടെ രാഹുലിനോടൊപ്പം സ്കൂളിൽ നിന്നും കാണാതായിട്ടുണ്ട്. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ വാടകക്ക് താമസിക്കുന്ന തിരുവത്ര സ്വദേശി കെ മുരളിയുടെ മകനാണ് രാഹുൽ.

അഗ്നിവേശ്, അഗ്നിദേവ്, രാഹുൽ എന്നീ മൂന്നു പേരും രാവിലെ വീട്ടിൽ നിന്നും സ്‌കൂളിലേക്ക് പുറപ്പെട്ടതാണ്. സ്കൂൾ വിടുന്ന സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികൾ ഇന്ന് സ്കൂളിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്. 19/08/24 തിങ്കളാഴ്ച്ച രാവിലെമുതൽ കാണാതായ വിദ്യാർത്ഥികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 96050 96 877, 97456 22 922 എന്നീ നമ്പറുകളിൽ അറിയിക്കുവാൻ താത്പര്യപ്പെടുന്നു.

Comments are closed.