
തൈക്കാട് : കോപ്പ അമേരിക്കയുടെയും യൂറോ കപ്പിന്റെയും ആവേശത്തിമിർപ്പോടെ തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ കായിക മാമാങ്കത്തിന്ന് തുടക്കമായി. കോപ്പ യൂറോ പ്രവചന മൽസര വിജയികൾക്ക് നൽകുവാനുള്ള ഫുട്ബോളുകൾ സ്കൂൾ മാനേജർ വി. ബി. ഹീരലാൽ സംഘടകർക്ക് കൈമാറിയതോടെ കായിക മാമാങ്കത്തിന് തുടക്കമായി. വിദ്യാർത്ഥിനികളുടെ പെനാൽറ്റി ഷൂട്ട് ഔട്ട് മൽസരം സ്കൂൾ പ്രിൻസിപ്പൽ ജിതമോൾ പി പുല്ലേലിയും, പൊതുവിഭാഗം ഷൂട്ടൗട്ട് മത്സരം കായികാദ്ധ്യാപകൻ കെ യു ഷൈഫലും ആദ്യ ഗോളുകളടിച്ച് തുടക്കം കുറിച്ചു.

ഒന്നാം ഘട്ട സമാപനത്തിൽ കോപ്പ അമേരിക്ക, യൂറോ കപ്പ് എന്നിവയുടെ പ്രവചന മത്സര നറുക്കെടുപ്പ് നടത്തി. ഏഴാം ക്ലാസ് വിദ്യാർത്ഥി ആദിൽ എ, പ്ലസ്ടു വിദ്യാർത്ഥി ഒമർ ഷാഫി പത്താം ക്ലാസ് വിദ്യാർത്ഥി ദേവാനന്ദ എന്നിവർ പ്രവചന മത്സര വിജയികളായി. സ്കൂൾ മാനേജർ വി.ബി ഹീരലാൽ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. സ്കൂൾ എച്ച് എം ഇൻ ചാർജ് ചിത്ര ആർ നായർ അധ്യക്ഷത വഹിച്ചു. സ്കൂളിലെ അധ്യാപകരായ റോസിലിൻഡ് മാത്യു, ജോസഫ് ലിജോൺ, കെ അബ്ദുൽ അസീസ്, ടി വി ഉണ്ണികൃഷ്ണൻ എന്നിവർ വിവിധ മൽസരങ്ങൾ നിയന്ത്രിച്ചു. എയ്ജലോ ജ്യോതിഷ്, എൻ എം കിഷൻ എന്നിവർ നേതൃത്വം നൽകി. പെനാൽറ്റി ഷൂടൗട്ടിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് ടീമും വിജയികളായി.

Comments are closed.