ചാവക്കാട് : തൊട്ടാപ്പിൽ ബൈക്കിടിച്ച് ചികത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടെ മരിച്ചു. തൊട്ടാപ്പ് സ്വദേശി മഹേഷ്‌ (63) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ തൊട്ടാപ്പ് സ്വദേശി ഹസൈനാർ (66) ഇന്നലെ രാത്രി മരിച്ചിരുന്നു.
ഇന്നലെ രാതി എട്ടര മണിയോടെ തൊട്ടാപ്പ് ലൈറ്റ് ഹൌസിനടുത്താണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് കാൽ നടക്കാരായ ഹസനാരെയും, മഹേഷിനെയും ഇടിച്ചിടുകയായിരുന്നു.
ബൈക്ക് യാത്രികനായ റിഥുലിനും പരിക്കേറ്റിരുന്നു.