mehandi new

ഭീഷണി : ചാവക്കാട് എസ് ഐക്കെതിരെ പരാതി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: മർദ്ദനത്തിൽ പരിക്കേറ്റ യുവാക്കളുടെ പരാതിയിൽ കേസെടുക്കാതെ ജനമൈത്രി സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ചാവക്കാട് എസ്.ഐക്കെതിരെ പരാതി.
പുന്നയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അകലാട് കൊട്ടിലിങ്ങല്‍ അബ്ദുള്ളയുടെ മകൻ കബീറാണ് ചാവക്കാട് എസ്.ഐ എം.കെ രമേഷിനെതിരെ ജില്ലാ പൊലീസ് മേധാവി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയത്. മാങ്ങാ കച്ചവടക്കാരായ കബീർ സഹോദരൻ നാസർ എന്നിവരെ എടക്കഴിയൂർ സ്വദേശികളായ മാങ്ങാ കച്ചവടക്കാർ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നായിരുന്നു പരാതി. ആക്രമണത്തിൽ പരിക്കേറ്റ കബീറും സഹോദരൻ നാസറും ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുവരുടെയും മൊഴിയെടുക്കാൻ ചാവക്കാട് പൊലീസ് ആശുപത്രയിലെത്തിയിരുന്നില്ല. പിന്നീട് കഴിഞ്ഞ 17ന് സ്റ്റേഷനിലേക്ക് ഇരുവരേയും വിളിപ്പിച്ച് തങ്ങളെ ആക്രമിച്ചവരുടെ മുന്നിൽ വെച്ച് എസ്.ഐ രമേഷ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് പരാതിയിൽ പറയുന്നതിങ്ങനെ. ‘ഞാനും സഹോദരനും ചെന്ന ഉടനെ എസ്.ഐ രമേഷ് ‘അമ്മായിയുടെ വീട്ടില്‍ വന്നത് പോലെയാണല്ലോടാ നില്‍ക്കുന്നത്’ എന്ന് പറയുകയും, പിന്നീടങ്ങോട്ട് പറയാന്‍ അറപ്പുള്ള ഭാഷയിലാണ് ഞങ്ങളോട് പെരുമാറിയത്. തല്ല് കിട്ടി ആശുപത്രിയില്‍ കിടന്ന ഞങ്ങളെ പ്രതിയാക്കി കൊണ്ട് കേസെടുക്കുമെന്നും, മൂന്ന് മാസം വരെ ജയില്‍ ശിക്ഷ കിട്ടുന്ന രീതിയിലുള്ള കേസ് എടുക്കുമെന്നും പറഞ്ഞു. അടി കിട്ടിയാല്‍ ആദ്യം സ്റ്റേഷനിലാണ് വരേണ്ടതെന്നും, പിന്നീടാണ് ആശുപത്രിയില്‍ പോകേണ്ടതെന്നും പറഞ്ഞ് മേശയില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുള്ളതാണ്. തല്ല് കിട്ടിയ വേദനയേക്കാളും ഹോസ്പിറ്റലില്‍ കിടന്നതിനേക്കാളും ഞങ്ങളെ വേദനിപ്പിച്ചത് തല്ല് കിട്ടിയ ഞങ്ങളെ പ്രതിയാക്കാന്‍ ശ്രമിച്ച എസ്.ഐ. രമേശിന്റെ പ്രവര്‍ത്തിയാണ്. മാങ്ങ കൊടുത്ത കാശിന് ഞങ്ങള്‍ കൊടുത്ത കടയിലേക്കല്ലാതെ എവിടേക്കാണ് പോവുക? ഞങ്ങള്‍ കടയില്‍ പോയി തല്ലുണ്ടാക്കി എന്നാണ് എസ്.ഐ രമേശ് പറയുന്നത്. പ്രതികളുടെ പക്ഷം ചേര്‍ന്ന് ഞങ്ങളെ പ്രതിയാക്കാന്‍ എസ്.ഐ രമേശ് ശ്രമിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ കൊടുത്ത മൊഴിയുടെ കേസാണോ ഞാന്‍ നിങ്ങള്‍ക്കെതിരെ എടുക്കുന്ന കേസാണോ വിജയിക്കുക എന്ന് കാണിച്ച് തരാമെടാ എന്നും എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു.’ എസ്.ഐ
രമേഷിൻറെ മുന്നില്‍ ഒരു തവണ കൂടി ഹാജരാകുന്നതിന് തങ്ങൾക്ക് ഭയമുണ്ടെന്ന് സൂചിപ്പിച്ചാണ് പരാതി അവസാനിപ്പിക്കുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.