mehandi new

കരിങ്കല്ല് ഉപയോഗിച്ച് യുവാവിന്റെ മൂക്ക് ഇടിച്ചു തകർത്ത കേസിൽ മൂന്നു പേർ പിടിയിൽ

fairy tale

ചാവക്കാട്: കരിങ്കല്ല് ഉപയോഗിച്ച് യുവാവിന്റെ മൂക്ക് ഇടിച്ചു തകർത്ത് ഗുരുതര പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. മണത്തലസ്വദേശികളായ തട്ടിൽ ഹമീദ് മകൻ ദാനിഷ് എന്ന മുഹമ്മദ് ദാനിഷ്(19), പണ്ടാരി മുസ്തഫ മ കൻ ഫൈസൽ(18), വാഴപ്പള്ളി അഷ്‌റഫ് മകൻ അജ്മൽ(18) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

planet fashion

കേസിൽ ഒന്നാം പ്രതിയായ ദിനനാഥ് കൃഷ്ണ എന്ന കണ്ണൻ ഒളിവിലാണ്. ഇയാളെ പിടികൂടാനായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.

മടേക്കടവ് പുതുവീട്ടിൽ ചാലിൽ ഷംസുദ്ധീൻ മകൻ ഹിദായത്തി(21)നെ ദിനനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വഴിയിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. മണത്തല സിദ്ധിക്ക് പള്ളിക്കടുത്ത് വെച്ച് ഓഗസ്റ്റ്31 നു വൈകിട്ട് 07.30 മണിയോടെയാണ് സംഭവം. ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയി. പ്രതികളുടെ മൊബൈൽ നമ്പർ കേന്ദ്രികരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മൂന്ന്പേർ പൊലീസിന്റെ പിടിയിലായത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി.

Ma care dec ad

Comments are closed.