ചാവക്കാട് ബീച്ചിൽ കാർണിവൽ റൈഡിന് മുകളിലേക്ക് ഫ്ലഡ് ലൈറ്റ് പൊട്ടി വീണ് മൂന്നു കുട്ടികൾക്ക് പരിക്കേറ്റു

ചാവക്കാട് : ചാവക്കാട് ബീച്ചിൽ നടന്നു കൊണ്ടിരിക്കുന്ന കാർണിവലിന്റെ ഭാഗമായി ഉയരത്തിൽ സ്ഥാപിച്ച ഫ്ലഡ് ലൈറ്റ് കാർണിവൽ റൈഡിന് മുകളിലേക്ക് പൊട്ടിവീണ് മൂന്നു കുട്ടികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. നെല്ലായ് തത്തകുളം നിസാമുദ്ധീൻ മകൾ നേഹ ലിയാന (13), കോട്ടപ്പുറം സ്വദേശി കരുവഞ്ചേരി രതീഷ് മകൾ ആരാധ്യ (7), ശക്തകുളം പൊട്ടച്ചിറ മുയിനുദ്ധീൻ മകൾഹിബ പർവീൺ (16) എന്നിവർക്കാണ് പരിക്കേറ്റത്.

കടൽ കാണാനെത്തിയ കുട്ടികൾ കാർണിവലിലെ റൈഡിൽ കളിച്ചു കൊണ്ടിരിക്കെ മുകളിൽ സ്റ്റാണ്ടിൽ സ്ഥാപിച്ച ലൈറ്റുകളിൽ ഒന്ന് റൈഡിന് മുകളിലേക്ക് പൊട്ടി വീഴുകയായിരിന്നു. ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ള സബ് ഹോൾഡിങ്‌സ് സ്റ്റാൻഡ് കാറ്റിൽ ചെരിഞ്ഞതാണ് അപകടമുണ്ടാക്കിയതെന്ന് പറയുന്നു.
രണ്ടു കുട്ടികളുടെ നെറ്റിയിൽ മുഴക്കുകയും മറ്റൊരു കുട്ടിയുടെ ഷോൾഡറിലുമാണ് പരിക്ക്. ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ പ്രാഥമിക ശുശ്രുഷ നൽകി വിട്ടയച്ചു.

Comments are closed.