mehandi new

മൂന്ന് കോവിഡ് മരണം മുപ്പതിലേറെ പോസറ്റിവ് കേസുകൾ – വെങ്കിടങ് ഒന്നാം വാർഡ്‌ പൂർണ്ണമായും അണുവിമുക്തമാക്കി ഗുരുവായൂർ സിവിൽ ഡിഫൻസ്

fairy tale

പാടൂർ : കഴിഞ്ഞ ദിവസം മൂന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്‌ത മുപ്പത്തിലേറെ കോവിഡ് ആക്‌റ്റീവ് കേസുകൾ നിലനിൽക്കുന്ന വെങ്കിടങ് പഞ്ചായത്തിലെ ഒന്നാം വാർഡ്‌ ഗുരുവായൂർ സിവിൽ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.

ഒന്നാം വാർഡ് ഉൾക്കൊള്ളുന്ന കുന്നേറകായിൽ മേഖലയിലെ മുഴുവൻ വീടുകളും പരിസരങ്ങളുമാണ് അണുവിമുക്തമാക്കിയത്. ഇതിൽ കോവിഡ് രോഗികൾ കഴിയുന്ന വീടുകളും ഉൾപ്പെടും.
കോവിഡ് അതിവ്യാപനത്തിന് തടയിടാൻ ഇത് സഹായകമാകും.

സിവിൽ ഡിഫെൻസ് തൃശൂർ ഡിവിഷൻ വാർഡൻ ഷെൽബീർ അലി, സിവിൽ ഡിഫെൻസ് അംഗങ്ങളായ കെ എസ് ശ്രുതി, ഷെബീർ സിദ്ധീഖ്, ഫഹദ്, ഗുരുവായൂർ ഫയർ സ്റ്റേഷൻ എഫ് ആർ ഒ ഡി സുമേഷ് പി എസ് എന്നിവരടങ്ങുന്ന സംഘമാണ് ഉദ്ധ്യമം നിർവഹിച്ചത്.

Meem travels

Comments are closed.