mehandi new

വള്ളം തകർന്ന് കടലിൽ കാണാതായ 19 കാരൻ ഉൾപ്പെടെ മൂന്ന് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി

fairy tale

എടക്കഴിയൂർ : ഫൈബർ വള്ളം തകർന്ന് കടലിൽ അകപ്പെട്ട മൂന്ന് മത്സ്യതൊഴിലാളികളും രക്ഷപ്പെട്ടു . ഇന്നലെ വൈകുന്നേരം നാലുമണിക്ക് എടക്കഴിയൂർ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ പുളിക്കുന്നത് അസീസിന്റെ ഉടമസ്ഥതയിലുള്ള ഡക്ക് ഫൈബർ വള്ളവും തൊഴിലാളികളെയുമാണ് കടലിൽ കാണാതായത്. ഇന്നലെ രാത്രി എട്ടുമണിയോടെ തിരയിൽപെട്ട് വള്ളം തകരുകയായിരിന്നു.

വലിയ തറയിൽ മനാഫ് മകൻ മൻസൂർ (19), തമിഴ് നാട് സ്വദേശികളായ ചന്ദ്രൻ (35), ബാലു (45) എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

22 മണിക്കൂർ കടലിൽ കഴിഞ്ഞ മൂന്നു പേരും വലിയ തെർമോകോളിലും മരപ്പലകയിലും കയറികിടന്നാണ് രക്ഷപ്പെട്ടത്. . പൊന്നാനി ഹാർബറിലെ ബോട്ടുകാരാണ് ഇവരെ കരക്കെത്തിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് മൻസൂറിനെയും ചന്ദ്രനെയും കരക്കെത്തിച്ചത്. അരമണിക്കൂറിനു ശേഷം ബാലുവിനെയും കണ്ടെത്തി.

പൊന്നാനി റെസ്‌ക്യൂ ബോട്ടുകളും, തീരദേശ പോലീസും, മറ്റു സർക്കാർ സംവിധാനങ്ങളും മത്‍സ്യത്തൊഴിലാളികൾക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു.

Meem travels

Comments are closed.